
വീൽചെയറിൽ ആയിരിക്കും യാത്രയെന്ന് മുഈനലി തങ്ങളോട് പറഞ്ഞത് തമാശയ്ക്കാണെന്ന് റാഫി പുതിയകടവിൽ ട്വന്റിഫോറിനോട്. പാണക്കാട് മുയീനലി തങ്ങൾക്ക് ഭീഷണി സന്ദേശമയച്ചെന്ന പരാതിയിൽ മലപ്പുറം ടൗൺ പൊലീസ് കേസെടുത്ത മുസ്ലിം ലീഗ് പ്രവർത്തകനാണ് റാഫി. ( What I told to mueen ali thangal was a joke says rafi )
‘തങ്ങളുമായി എനിക്ക് നല്ല ബന്ധമാണ്. പല സംഭാഷണങ്ങളും പരസ്പരം ഉണ്ടായിട്ടുണ്ട്. തങ്ങൾ ഇത് റെക്കോർഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. മുസ്ലിം ലീഗിൻറെ നേതാക്കന്മാരെ മോശമായി പറയുന്നതുകൊണ്ടും ഇങ്ങനെ ഒരു ചർച്ച വന്നപ്പോഴും ഞാൻ തങ്ങളോട് ഇതേ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ തങ്ങളുടെ സ്വഭാവത്തിൽ കുറച്ച് മാറ്റം വന്നു. ഇനി കാണാൻ പോകുന്നതേയുള്ളൂവെന്ന് തങ്ങൾ പറഞ്ഞു. അപ്പോ ഞാൻ തമാശയ്ക്ക് പറഞ്ഞു ഇനി വീൽചെയറിലായിരിക്കും യാത്രയെന്ന്’- റാഫി ട്വന്റിഫോറിനോട് പറഞ്ഞു.
ലീഗെന്ന് പറഞ്ഞാൽ പാണക്കാട് കുടുംബമാണെന്നും പാണക്കാട് കുടുംബത്തിനെതിരായാണ് മുഈനലി തങ്ങളുടെ പോക്കെന്നും റാഫി പറഞ്ഞു. ഈ ശബ്ദസന്ദേശം തെറ്റായി പോയെന്നും തങ്ങളെ വിളിച്ച് മാപ്പ് പറഞ്ഞുവെന്നും റാഫി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: What I told to mueen ali thangal was a joke says rafi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]