
ദില്ലി: അസമില്‍ ക്ഷേത്ര ദർശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞു. അനുമതിയില്ലെന്നും മൂന്ന് മണിക്ക് ശേഷമേ സന്ദർശനാനുമതി നല്‍കാനാകൂവെന്നും പൊലീസ് രാഹുല്‍ഗാന്ധിയോട് വ്യക്തമാക്കി. റോഡില്‍ കുത്തിയിരുന്ന് രാഹുലും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചു. ജനുവരി 22ന് അസമിലെ ആത്മീയ ആചാര്യൻ ശ്രീശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനം സന്ദർശിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര സമിതിയോട് സന്ദർശനം സംബന്ധിച്ച് കോണ്‍ഗ്രസ് അനുമതി തേടി. എന്നാല്‍ സന്ദർശം പ്രാണപ്രതിഷ്ഠക്ക് ശേഷമേ നടത്താവു എന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിശ്വാസികളുടെ തിരക്കുണ്ടെന്നും രാഹുലിനോട് വൈകിട്ട് മൂന്ന് മണിക്ക് ദർശനം മാറ്റണമെന്നും ക്ഷേത്രസമിതി ആവശ്യപ്പെട്ടു.
എന്നാല്‍ രാഹുല്‍ രാവിലെ ക്ഷേത്ര പരിസരത്തെത്തിയപ്പോള്‍ പൊലീസ് തടയുകയായിരുന്നു. എന്ത് കൊണ്ട് തന്നെ മാത്രം തടയുന്നുവെന്ന് രാഹുല്‍ പൊലീസിനോട് ചോദിച്ചു. ക്ഷേത്ര സമതിക്ക് ബിജെപിയുടെ സമ്മർദ്ദമുണ്ടെന്നും രാഹുല്‍ ആരോപിച്ചു. പൊലീസ് കടത്തി വിടാഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചു.രാഹുലിന്റെ പ്രതിനിധിയായി ഗൗരവ് ഗോഗോയ് എംപിയും എംഎല്‍എ സിബമോനി ബോറയുമാണ് ക്ഷേത്രത്തില്‍ സന്ദർശനം നടത്തി. പൂജാരികള്‍ തങ്ങളുടെ അനുഗ്രഹം രാഹുല്‍ഗാന്ധിക്ക് ഉണ്ടെന്ന് അറിയിച്ചതായി ഗൗരവ് ഗോഗോയ് പറഞ്ഞു. അങ്ങേയറ്റ ദൗർഭാഗ്യകരമായ സംഭവമാണെന്നും ആര് എപ്പോള്‍ അമ്പലത്തില്‍ പോകണണമെന്ന് മോദിയാണോ തീരുമാനിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഗൗരവ് ഗോഗോയിയും സിബമോനി ബോറയും ദർശനം നടത്തി തിരിച്ചെത്തിയ ശേഷമാണ് രാഹുല്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.
Last Updated Jan 22, 2024, 1:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]