
ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്ത് നിർജ്ജലീകരണവും മറ്റും മൂലവും ചുണ്ടുകള്‍ വരണ്ടുപൊട്ടാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്. അത്തരത്തില്‍ ചിലത് നോക്കാം…
ഒന്ന്…
പതിവായി ഏതെങ്കിലും ലിപ്ബാം ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും.
രണ്ട്…
ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാന്‍ സഹായിക്കും.
മൂന്ന്…
വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും.
നാല്…
ഷിയ ബട്ടര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഷിയ ബട്ടറില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.
അഞ്ച്…
ദിവസവും ചുണ്ടിൽ ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും.
ആറ്…
പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം.
ഏഴ്…
പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
എട്ട്…
ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]