
‘ലൈക്ക്, ഷെയര്‍, കമന്റ്, സബ്സ്ക്രൈബ്…’ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളില്‍ ഒന്നെങ്കില്‍ ആദ്യമോ ഇല്ലെങ്കില്‍ അവസാനമോ ഉപയോഗിക്കപ്പെടുന്ന പൊതുവായ പദങ്ങളിവ. ഈ നാല് ആവശ്യങ്ങളെ അടിസ്ഥാനമായിരിക്കും പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലേക്കായി വീഡിയോ തയ്യാറാക്കുന്നവരുടെ ശ്രദ്ധയും. അതിനായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ പോലും വിദഗ്ദാഭിപ്രായവുമായി എത്താന്‍ പലരും മടിക്കാറുമില്ലെന്ന് പല വീഡിയോകളും കാണുമ്പോള്‍ നമ്മുക്ക് തോന്നാം. ആ ആത്മവിശ്വാസമാണ് സാമൂഹിക മാധ്യമ വീഡിയോകളുടെ മൂലധനവും.
കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സമാനമായൊരു വീഡിയോ വൈറലായി. വീഡിയോ കാഴ്ചക്കാരെ രണ്ട് പക്ഷമാക്കി തിരിച്ചു. ചിലര്‍ക്ക് വീഡിയോ കണ്ട് ചിരിയടക്കാന്‍ പറ്റാതായപ്പോള്‍ മറ്റ് ചിലര്‍ വീഡിയോയ്ക്ക് എതിരെ മറ്റ് ചില വീഡിയോകള്‍ പങ്കുവച്ചു. മുഖത്ത് ഷേവിംഗ് ക്രീം തേച്ച ഒരു യുവതി റേസര്‍ ഉപയോഗിച്ച് തന്റെ മുഖം ഷേവ് ചെയ്യുന്നതായിരുന്നു വീഡിയോ. പിന്നാലെ കഷണ്ടിയായ ഒരാള്‍ തന്റെ മുടിയില്ലാത്ത തല ചീപ്പും ഹെയര്‍ ഡ്രയറും ഉപയോഗിച്ച് ചീകി ഒതുക്കുന്നതായി കാണാം. വീഡിയോ കണ്ടത് രണ്ട് കോടി പന്ത്രണ്ട് ലക്ഷം പേരാണ്.
സ്ത്രീകള്‍ക്ക് താടി, മീശ രോമങ്ങള്‍ ഉണ്ടാകില്ലെന്നാണ് പൊതു വിശ്വാസം എന്നാല്‍. വീഡിയോയ്ക്ക് താഴെ ചിലര്‍ പങ്കുവച്ച ചിത്രങ്ങളില്‍ താടി, മീശ രോമങ്ങളുള്ള ചില സ്ത്രീകളുടെ ചിത്രങ്ങള്‍ കാണാം. ചിലരുടെ ശാരീരിക പ്രത്യേകതകള്‍ നിമിത്തം ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണ് ഇത്തരത്തില്‍ സ്ത്രീ ശരീരത്തിലെ രോമവളര്‍ച്ചയ്ക്ക് കാരണം. വീഡിയോയ്ക്ക് എതിരെ രംഗത്തത്തിയതില് കൂടുതലും പുരുഷന്മാരായിരുന്നു. അതേ സമയം സ്ത്രീകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി. അതേ സമയം ചില സ്ത്രീകള്‍ പുരുഷന് ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്ന സമയം അയാളും പുറകിലിരുന്ന നായയുടെ ദയനീയ നോട്ടത്തിന്റെ ചിത്രം പങ്കുവച്ചത് ചിരിയുയര്‍ത്തി. ഒരു കാഴ്ചക്കാരനെഴുതിയത് എഡിറ്റ് ചെയ്തവന് ഓസ്കാര്‍ നല്‍കണമെന്നായിരുന്നു.
Last Updated Jan 22, 2024, 8:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]