
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനൻ പ്രധാനമന്ത്രി. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ( Modi supposed to be the chief yajamana of pran pratishta ceremony )
നാളെ ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ 84 സെക്കൻഡ് ആയിരിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ദൈർഘ്യം. ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരതി നടത്തും. 56 വിഭവങ്ങളോടുകൂടിയ നിവേദ്യമാകും ആദ്യം രാംലല്ലയ്ക്ക് നേദിക്കുക.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഒരുക്കങ്ങൾ ഇന്ന് അന്തിമഘട്ടത്തിലേക്ക് കടന്നു. പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധി വരുത്തൽ ചടങ്ങുകൾ അടക്കം രാവിലെ മുതൽ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കുംഭങ്ങളിൽ എത്തിച്ച സരയൂ ജലം ഉപയോഗിച്ചാണ് ശുദ്ധികലശം. ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. താൽക്കാലിക രാമക്ഷേത്രത്തിലെ രാംലെല്ലാ ഗർഭഗൃഹത്തിലേക്ക് മാറ്റുന്ന ചടങ്ങുകളും തുടങ്ങിയിട്ടുണ്ട്.
Read Also :
അതേസമയം, പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങൾ അയോധ്യയിൽ ശക്തമാക്കി. ഖാലിസ്ഥാൻ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അയോധ്യയുടെ മാപ്പ് തയ്യാറാക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
Story Highlights: Modi supposed to be the chief yajamana of pran pratishta ceremony
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]