
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയതാണ് സിട്രസ് ഫ്രൂട്ട്സുകള്‍. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയതാണ് ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് ഫ്രൂട്ട്സുകള്‍.
അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ നല്ലതാണ്. എന്നാല്‍ സിട്രസ് ഫ്രൂട്ട്സിനൊപ്പം ചില ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
അത്തരത്തില്‍ സിട്രസ് ഫ്രൂട്ട്സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
പാലും പാലുൽപന്നങ്ങളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് ഫ്രൂട്ട്സിലെ ആസിഡും പാലിലെ പ്രോട്ടീനും ചേരുമ്പോള്‍ ചിലരില്‍ അത് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാം. അത്തരക്കാര്‍ ഇവ ഒരുമിച്ച് കഴിക്കാതിരിക്കുന്നതാകും ഉത്തമം.
രണ്ട്…
അസിഡിക് ഭക്ഷണങ്ങള്‍ക്കൊപ്പവും ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കരുത്. കാരണം ഇവ രണ്ടിലെയും ആസിഡ് സാന്നിധ്യം കാരണം അസിഡിറ്റിയും നെഞ്ചെരിച്ചിലും മറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മൂന്ന്…
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങയും ഓറഞ്ചുമൊന്നും കഴിക്കരുത്. ഇവ എരിവിനെ കൂട്ടുന്നതിനാല്‍ ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം.
നാല്…
കാർബണേറ്റഡ് പാനീയങ്ങളും സിട്രസ് ഫ്രൂട്ട്സിനൊപ്പം കഴിക്കരുത്. ഇവയും ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടാക്കാം.
അഞ്ച്…
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Jan 21, 2024, 5:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]