
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു. രണ്ട് ട്രെയിലറുകള്‍, ഒരു ബസ്, ജലീബ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Read Also –
സബ്സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി; കര്‍ശന പരിശോധനയിൽ കുടുങ്ങിയത് 14 പേർ, സംഭവം കുവൈത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വില്‍പ്പന നടത്തിയ 14 പേര് അറസ്റ്റില്‍. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സബ്സിഡി ഡീസല്‍ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയതിനാണ് 14 പേർ പിടിയിലായത്. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപ്പന നടത്തിയവർ കുടുങ്ങിയത്. ഇവരിൽ ഒരാൾ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഡീസലും പ്രതികളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]