
ദില്ലി : അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നുവീണു. മോസ്കോയിലേക്കുളള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. റഷ്യയിൽ രജിസ്റ്റർ ചെയ്ത ഫ്രഞ്ച് നിർമ്മിത എയർ ആംബുലൻസ് വിമാനമാണ് തകർന്നതെന്നും, തായ്ലാൻഡിൽനിന്നും പുറപ്പെട്ട വിമാനം ബിഹാറിലെ ഗയ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങയിരുന്നെന്നും, വിമാനത്തിൽ ഇന്ത്യാക്കാരില്ലെന്നും വ്യോമയാന മന്ത്രാലയം അറയിയിച്ചു.
ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് പോവുകയായിരുന്നു വിമാനം. 6 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാന് മുകളിൽ വച്ച് റഷ്യയിൽ രജിസ്ററർ ചെയ്ത വിമാനം ശനിയാഴ്ച കാണാതായെന്ന് റഷ്യൻ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. അപകടം നടന്ന മേഖലയിലേക്ക് ഉദ്യോഗസ്ഥർ എത്തി പരിശോധന തുടങ്ങി. അപകടത്തിൽ റഷ്യയും അന്വേഷണം തുടങ്ങി.
Last Updated Jan 21, 2024, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]