
ലിസ്ബണ്‍: യുവേഫയുടെ ബാലൺ ഡി ഓറിനും ഫിഫയുടെ ബെസ്റ്റ് അവാർഡിനും എതിരെ ആഞ്ഞടിച്ച് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അവാര്‍ഡുകള്‍ക്ക് അവയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. “ഒരു തരത്തിൽ ഈ അവാർഡുകൾക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നതായാണ് കരുതുന്നത്. മുഴുവൻ സീസണും വിശകലനം ചെയ്യണം. മെസിയോ ഹാലാൻഡോ എംബാപ്പേയോ അതിന് അർഹരല്ലെന്നല്ല പറയുന്നത്. പക്ഷേ, ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ല, അത് ഞാൻ ഗ്ലോബ് സോക്കറിൽ വിജയിച്ചതുകൊണ്ടല്ല, കണക്കുളാണ് വസ്തുതകള്‍” – റൊണാള്‍ഡോ പറഞ്ഞു.
ഓർഗനൈസേഷനുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോള്‍ അവാര്‍ഡുകള്‍ കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വർഷത്തെ മികച്ച ഗോൾ സ്കോറർ ഉൾപ്പെടെ ഒന്നിലധികം പുരസ്കാരങ്ങൾ നേടിയ ദുബൈയിലെ ഗ്ലോബ് സോക്കർ അവാർഡ് ദാന ചടങ്ങിന് ശേഷമാണ് താരത്തിന്റെ ഈ പ്രതികരണം എന്നുള്ളതാണ് കൗതുകകരം.
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലിയോണൽ മെസിക്കാണ് ലഭിച്ചത്. യുവതാരങ്ങളായ കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവരെ മറികടന്നായിരുന്നു മുപ്പത്തിയാറുകാരനായ മെസിയുടെ നേട്ടം. എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം സ്വന്തമാക്കുന്നത്. ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019ലും 2022ലും മുമ്പ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. മെസിക്കും ഹാളണ്ടിനും 48 പോയിന്റ് വീതമാണ് ലഭിച്ചത്. എംബാപ്പെ 35 പോയിന്റ് നേടി.
Last Updated Jan 21, 2024, 6:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]