
പക്കാ വൈബ് മോഡിലുള്ള മമ്മൂട്ടിയുടെ പുതിയ വീഡിയോ വൈറലാകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. രാത്രിയിൽ ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്.
ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിലേക്ക് കയറാൻ പോകുകയാണ് മമ്മൂട്ടി. ചൂറ്റും നിരവധി ആളുകൾ കൂടി നിൽക്കുകയും മമ്മൂക്കാ എന്ന് ആർത്ത് വിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കേള്‍ക്കാം. ഇവർക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ച മമ്മൂട്ടി കാരവാനിലേക്ക് കയറുകയാണ്. രണ്ട് പടി ചവിട്ടിക്കയറി അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞ് ആരാധകർക്കൊപ്പം അദ്ദേഹം കൂവുന്നത് വീഡിയോയിൽ ദൃശ്യമാണ്. പ്രിയതാരത്തിന്റെ ഈ വൈബ് കണ്ട് ആരാധകർ ആർത്തുല്ലസിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. മമ്മുക്ക പക്കാ വൈബ് മോഡെന്നാണ് ഏവരും പറയുന്നത്. അതൊടൊപ്പം വെയ്റ്റ് ഫോർ ക്ലൈമാക്സ് എന്ന് പറഞ്ഞ് നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയാണ്.
ഏതാനും നാളുകൾക്ക് മുൻപാണ് ടർബോ ഷൂട്ടിംഗ് ആരംഭിച്ചത്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം ആക്ഷൻ- കോമഡി വിഭാഗത്തിലുള്ളതാണ്. നിലവിൽ ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിടേതായി റിലീസിന് ഒടുങ്ങുന്നത്. അടുത്ത മാസം റിലീസ് കാണുമെന്നാണ് വിവരം.
കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത് സിനിമ. ജ്യോതിക നായികയായി എത്തിയ ചിത്രം പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജിയോ ബേബി ആയിരുന്നു സംവിധാനം. യാത്ര 2വാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.
Last Updated Jan 21, 2024, 11:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]