തൃശൂർ: വിയ്യൂരില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക്ക് വീട്ടില്‍ താജുദീന് അഹമ്മദിന്റ മകന് അഖില്‍ (22) ആണ് മരിച്ചത്. ത്യശൂര്‍ ഭാഗത്ത് നിന്നും എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ പവര്‍ ഹൗസിനെ സമീപത്തുള്ള ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മറു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ അടിയില്‍ കുടങ്ങുകയായിരുന്നു. മാതാവ്: സൈന. സഹോദരന് : നിഖില്‍ താജുദ്ദീന്.
കോടിയുടെ ബിഎംഡബ്ല്യു, തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ‘തീയും പുകയും’; നാട്ടുകാർ കണ്ടത് രക്ഷയായി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]