ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ദര്‍ശനയും അനൂപും. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയായിരുന്നു ദര്‍ശനയും അനൂപും ഒന്നായത്. വിവാഹത്തോടെ അച്ഛനും അമ്മയും പിണങ്ങിയെന്ന് അന്ന് ദര്‍ശന പറഞ്ഞിരുന്നു. തന്റെ സമ്മതമില്ലാതെ മകള്‍ വിവാഹിതയായതിന്റെ വിഷമമായിരുന്നു അച്ഛന്. സീ കേരളം ചാനലിലെ ഞാനും എന്റാളും ഷോയിലൂടെയായിരുന്നു അച്ഛനും അമ്മയും സഹോദരങ്ങളും മകളെയും ഭര്‍ത്താവിനെയും അംഗീകരിച്ചത്.
ജീവിതത്തില്‍ ഏറ്റവും ആഗ്രഹിക്കുന്ന കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഈ കൂടിക്കാഴ്ചയെന്നായിരുന്നു ദര്‍ശന പറഞ്ഞത്. അങ്ങനെയാണ് ചാനല്‍ അധികൃതര്‍ അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും സ്റ്റേജിലേക്ക് എത്തിച്ചത്. യൂട്യൂബ് ചാനലും ഇന്സ്റ്റഗ്രാമിലുമൊക്കെയായും ദര്‍ശന വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രണയവിവാഹം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷമായിരുന്നു ഒടുവിലായി പങ്കുവെച്ചത്.
ദര്‍ശന ലൊക്കേഷനിലേക്ക് പോയതിനാല്‍ മോന്റെ കാര്യങ്ങളെല്ലാം ചെയ്ത് അവനെ സ്കൂളിലേക്ക് വിട്ടത് അനൂപായിരുന്നു. വെഡ്ഡിംഗ് ആനിവേഴ്സറിയായതിനാല്‍ ഭാര്യയ്ക്കൊരു സര്‍പ്രൈസ് ഗിഫ്റ്റ് സെറ്റാക്കുന്നുണ്ട്. അതേക്കുറിച്ചും അനൂപ് സംസാരിച്ചിരുന്നു. മനോഹരമായൊരു ഫോട്ടോ ഫ്രെയിമായിരുന്നു അനൂപ് സെറ്റാക്കിയത്.
അജുവും അമ്മയ്ക്കായൊരു ഗിഫറ്റ് സെറ്റാക്കിയിരുന്നു. ലൊക്കേഷനിലേക്ക് ഞങ്ങള്‍ ചെല്ലുന്നുണ്ടെന്ന് അവള്‍ക്കറിയില്ല. ഷൂട്ട് വീടിന് പുറത്തായതിനാല്‍ പെട്ടെന്ന് ഞങ്ങളെ കണ്ടിരുന്നുവെന്നും അനൂപ് പറയുന്നുണ്ട്. ഷൂട്ട് നേരത്തെ കഴിഞ്ഞാല്‍ സിനിമയ്ക്ക് പോവാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. കേക്ക് കട്ടിംഗിനെക്കുറിച്ചോ, സര്‍പ്രൈസിനെക്കുറിച്ചോ അവള്‍ക്കറിയില്ല. ഷൂട്ട് കഴിഞ്ഞതോടെ എല്ലാവരും കേക്ക് കട്ടിംഗിനായി ഒന്നിച്ചിരുന്നു. അതിന് ശേഷമായിരുന്നു അനൂപ് ഗിഫ്റ്റ് നല്‍കിയത്.
മാത്യു തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം; സസ്പെൻസ് നിറച്ച് ടൈറ്റിൽ പോസ്റ്റർ
ഇന്നത്തെ ദിവസം മറക്കാനാവുന്നതല്ല, ചെറിയ സര്‍പ്രൈസ് പോലും എനിക്ക് വലിയ കാര്യമാണ്. ഇതെന്നെ ശരിക്കും ഞെട്ടിച്ചു. വീഡിയോയുടെ താഴെ വരുന്ന കമന്റുകളെല്ലാം ഞാന്‍ വായിക്കാറുണ്ട്. ഷൂട്ടൊക്കെയായി തിരക്കിലായത് കൊണ്ടാണ് വീഡിയോ വൈകുന്നതെന്നുമായിരുന്നു ദര്‍ശന പറഞ്ഞത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി ദര്ശനയ്ക്കും അനൂപിനും ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]