തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വ്യത്യസ്ഥ വാഹന അപകടങ്ങളിലായി ആറ് മരണം. ആലപ്പുഴ തുറവൂർ ചാവടിയിൽ ബൈക്ക് മതിലിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേര് സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട് പുതുപ്പരിയാരത്ത് ബൈക്കിൽ ലോറിയിച്ച് രണ്ട് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായി കത്തി നശിച്ചു. കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Also Read: ബെംഗളൂരുവിൽ അവധിക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു, 6 പേർ മരിച്ചു
കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങിയാണ് അപകടം. പത്തനംതിട്ട പന്തളം കുരമ്പാലയിലും വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെഎസ്ആർടിസി ബസ്സിൽ ബൈക്കിടിച്ചാണ് വെണ്മണി സ്വദേശിയായ അർജുൻ മരിച്ചത്. ബസ്സിൽ ഇടിക്കാതിരിക്കാൻ ഒഴിഞ്ഞുമാറിയ കാറും ഇതേസ്ഥലത് അപകടത്തിൽപ്പെട്ടു. അതേസമയം, കോഴിക്കോട് ഫറോക്കിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചു. 10 പേർക്ക് പരുക്ക്. സ്വകാര്യ ബസും കെഎസ്ആർടിസിയും ഓട്ടോയും ഒരു ലോറിയും അപകടത്തിൽപ്പെട്ടു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]