.news-body p a {width: auto;float: none;}
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പ് കയറി. ജലവിഭവവകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇതിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഓഫീസ് ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സെക്രട്ടറിയേറ്റിലെ പഴയ കെട്ടിടത്തിലാണ് ജലവിഭവ വകുപ്പ് പ്രവർത്തിക്കുന്നത്. ഉച്ച തിരിഞ്ഞാണ് പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാർ ബഹളം വച്ചതോടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. പാമ്പിനെ കണ്ടെത്താനുള്ള പരിശോധന സെക്രട്ടറിയേറ്റിൽ തുടരുകയാണ്.