മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ് നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ഉയിര്. മാല പാർവ്വതി, മനോജ് കെ യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഷെഫിൻ സുൽഫിക്കർ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തിൻ്റെ ടീസർ റിലീസായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് ഷെഫിൻ സുൽഫിക്കർ. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഡിസംബർ 22 ന് റിലീസ് ചെയ്യും.
ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് അൽഡ്രിൻ പഴമ്പിള്ളിയാണ്. ക്യാമറ: പ്രസാദ് എസ് സെഡ്, എഡിറ്റർ: ജെറിൻ രാജ്, ആർട്ട് ഡയറക്ടർ: അനിൽ രാമൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിസ്ന ഷെഫിൻ, വസ്ത്രലങ്കാരം: ഗോകുൽ മുരളി, ചീഫ് അസോസിയേറ്റ്: മിഥുൻ ശങ്കർ പ്രസാദ്, ആർട്ട് അസോസിയേറ്റ്: റോഷൻ, അസോസിയേറ്റ് ക്യാമറ: ഹരീഷ് എ.വി, പ്രൊഡക്ഷൻ കൺട്രോളർ: അൻവർ ആലുവ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ALSO READ : പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി ‘ഇ ഡി’; റിവ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]