.news-body p a {width: auto;float: none;}
സഹർസ: മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാറിലെ സഹർസയിലാണ് സംഭവം. ഭർതൃമതിയായ സ്ത്രീകൾ അല്ലെങ്കിൽ ഭാര്യയുള്ള പുരുഷന്മാർ മറ്റൊരാളുമായി പ്രണയത്തിലാകുന്നത് ഇന്ന് പുതുമയൊന്നുമല്ലല്ലോ, പിന്നെ എന്താണ് ഈ വാർത്ത വൈറലാകാൻ കാരണമെന്നല്ലേ?
യുവതിയുടെയും കാമുകന്റെയും വിവാഹം നടത്തിയത് മുൻ ഭർത്താവാണ് എന്നത് തന്നെയാണ് ഈ സംഭവം ചർച്ചയാകാൻ കാരണം. യുവതിയുടേത് പ്രണയ വിവാഹമായിരുന്നു. പന്ത്രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഈ സ്ത്രീക്ക് മറ്റാരാളോട് വീണ്ടും പ്രണയം തോന്നിയത്. വിവരം ഭർത്താവ് അറിഞ്ഞു.
ഭർത്താവ് വിവാഹമോചനത്തിന് സമ്മതം മൂളി എന്നുമാത്രമല്ല, കാമുകനെ വിവാഹം കഴിക്കാൻ ഭാര്യയെ അനുവദിക്കുകയും ചെയ്തു. ചടങ്ങിനിടെ കാമുകൻ യുവതിയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. ഇതിനുസാക്ഷിയായി മുൻ ഭർത്താവും ഉണ്ടായിരുന്നു. ഭാവിയിൽ എന്ത് പ്രശ്നമുണ്ടായാലും അത് ദമ്പതികളുടെ ഉത്തരവാദിത്തമാണെന്നും തന്റേതല്ലെന്നും മുൻ ഭർത്താവ് പറഞ്ഞു.
വിവാഹ ചടങ്ങിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘വിവഹേതര ബന്ധം (മൂന്ന് കുട്ടികളുടെ അമ്മ രണ്ട് കുട്ടികളുടെ പിതാവുമായി പ്രണയത്തിലായി. ഭർത്താവ് ഭാര്യയെ കാമുകനെ വിവാഹം കഴിപ്പിച്ചു’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിനോടകം അഞ്ചര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
Extra-Marital Affair (Mother of three children fell in love with the father of two children, the husband got his wife married to her boyfriend; they had love marriage 12 years ago) Saharsa Bihar
pic.twitter.com/0QV5Trw8PS
— Ghar Ke Kalesh (@gharkekalesh) December 19, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]