.news-body p a {width: auto;float: none;}
കണ്ണൂർ സെൻട്രൽ ജയിൽ
കേരളത്തിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ശിക്ഷയുടെ ഭാഗമായി വിവിധ ജോലികൾ ചെയ്യേണ്ടതുണ്ട്. ഇത്തരം ജോലി ചെയ്യുന്ന തടവുകാർക്ക് കൂലി ലഭിക്കുമോ എന്നുള്ളത് എല്ലാവരുടെയും സംശയമാണ്. ചില സിനിമകളിലെ രംഗങ്ങൾ ഈ ചോദ്യത്തിന് ഉത്തരം നൽകുമെങ്കിലും അതിനെക്കുറിച്ച് പലർക്കും പല സംശയമുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് വിരമിച്ച ജയിൽ ഡിഐജി സന്തോഷ് സുകുമാരൻ.
സന്തോഷ് സുകുമാരന്റെ വാക്കുകളിലേക്ക്..
‘ജയിലിനുള്ളിൽ ഒരുപാട് ജോലികളുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ജയിലുകളെല്ലാം ഗ്രാമങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നത്. എന്തെല്ലാം ജോലികൾ ഒരു ഗ്രാമത്തിലുണ്ടോ അത് എല്ലാം അവിടെയുമുണ്ട്. ഒരു ഗ്രാമത്തിൽ അടുക്കള ജോലിയുണ്ട്, അലക്ക് ജോലിയുണ്ട്, ഓഫീസ് ജോലിയുണ്ട്, കൃഷിപ്പണിയുണ്ട്, വളർത്ത് മൃഗങ്ങളുടെ പരിപാലനമുണ്ട്. ഈ ജോലികൾ എല്ലാം ജയിലുകളിലുമുണ്ട്. കൂടുതൽ തടവുകാർ ചെയ്യുന്നത് കൃഷിപ്പണികളാണ്.
മനുഷ്യന്റെ മനസുകളിൽ സൃഷ്ടിയോന്മുഖമായിട്ടുള്ള ഒരു താൽപര്യം, തൃഷ്ണ വളർത്തിയെടുക്കാൻ കൃഷി കൊണ്ട് സാധിക്കും. ഒന്ന് നമ്മൾ നടുകയാണ്. അതിൽ ഒരുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അത് ഒരു വിത്തായി അവർ നടുന്നു. വിത്ത് പൊട്ടിമുളച്ച് തയ്യായിട്ട് മാറുന്നു. ആ തൈകൾ വീണ്ടും ഇലകളും ശാഖകളുമായി വളരുകയാണ്. അത് പുഷ്പ്പിക്കുന്നു അതിനൊരു ഫലമുണ്ടാകുന്നു. ഇത് ഒരു തടവുകാരന്റെ മനസിനകത്ത് വരുത്തുന്ന വലിയൊരു കാര്യമുണ്ട്. എന്തിനെയെങ്കിലും നശിപ്പിച്ച, നഷ്ടപ്പെടുത്തിയ, മുറിവേൽപ്പിച്ച ഒരാളാണ് അന്തേവാസി തടവുകാർ. ഒന്ന് പുതുതായി സൃഷ്ടിക്കുന്നതിന്റെ ഒരനുഭവത്തിലേക്ക് വരുന്നതിന് വേണ്ടിയുള്ള തെറാപ്പി പോലെയാണ് കൃഷി പ്രവർത്തിക്കുന്നത്. കൃഷിയാണ് കേരളത്തിലെ ജയിലുകളിലെ പ്രധാനപ്പെട്ട തൊഴിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇങ്ങനെയുള്ള തൊഴിലുകൾ ചെയ്യുന്ന തടവുകാർക്ക് രണ്ട് മൂന്ന് സ്കെയിലുകളിലായിട്ട് കൂലി കൊടുക്കാറുണ്ട്. മിനിമം കൂലിയുടെ അത്ര എത്തിയിട്ടില്ലെങ്കിലും ഇന്ത്യയിലെ ജയിലുകളിൽ സാമാന്യം ഭേദപ്പെട്ട അല്ലെങ്കിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ വേതനം നൽകുന്ന ജയിൽ ഡിപ്പാർട്ട്മെന്റ് കേരളത്തിലേതാണ്’- സന്തോഷ് സുകുമാരൻ പറഞ്ഞു.