.news-body p a {width: auto;float: none;}
കൊച്ചി: നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പന്ത്രണ്ട് കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് രക്ഷിതാക്കൾക്കും ഭക്ഷ്യ വിഷബാധയേറ്റതായി റിപ്പോർട്ടുകളുണ്ട്.
രോഗവ്യാപനമുണ്ടായത് കുടിവെള്ളത്തിൽ നിന്നാണെന്ന് നാട്ടുകാർ ആരോപിച്ചു. കുടിവെള്ളം പരിശോധിച്ചു. പരിശോധനയിൽ വാട്ടർ ടാങ്കിൽ നിന്ന് ചത്ത പാറ്റകളെ കണ്ടെത്തി. ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. വാട്ടർടാങ്കിന് സമീപത്തായി ഒരു കനാലുണ്ട്. അതിലും മാലിന്യം നിറഞ്ഞിട്ടുണ്ടെന്നാണ് വിവരം. വിവരം അങ്കണവാടി അധികൃതർ അറിയിച്ചില്ലെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]