ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?
ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?
ചോറ് പ്രിയരാണ് ഇന്ന് അധികം ആളുകളും. എന്നാൽ ചോറിന്റെ അളവ് കൂടിയാലും പ്രശ്നമാണ്.
വെളുത്ത അരിയിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
കലോറി അടങ്ങിയ ഭക്ഷണമാണ് അരി. അമിതമായി കഴിച്ചാൽ ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. ഇത് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
ചോറ് അമിതമായി കഴിക്കുമ്പോൾ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടുന്നു. ശരീരത്തിൽ അവശ്യമുള്ളതിലുമധികം ഷുഗർലെവൽ രക്തത്തിൽ കാണപ്പെടുന്നു. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്ക് നയിച്ചേക്കാം.
പ്രമേഹത്തിനു പുറമെ ഹൃദ്രോഗത്തിനും രക്തസമ്മർദം കൂടുന്നതിനും ചോറിന്റെ അമിത ഉപയോഗം കാരണമാകുന്നു.
അരിയിൽ നാരുകൾ കുറവായതിനാൽ ദഹനത്തെ തടസ്സപ്പെടുത്തും. നാരിൻ്റെ കുറവ് വിശപ്പും അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും.
തവിട്ട് നിറത്തിലുള്ള അരിയിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]