.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി യുട്യൂബ്. തെറ്റിദ്ധാരണാജനകമായ വീഡിയോ ടൈറ്റിലുകൾ, തമ്പ്നെയിലുകൾ എന്നിവയ്ക്കെതിരെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വീഡിയോയിൽ ഇല്ലാത്ത ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ‘അതിശയകരമായ ക്ളിക്ക്ബെയ്റ്റ്’ എന്നാണ് യുട്യൂബ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ചില ടൈറ്റിലുകളും തമ്പ്നെയിലുകളും യുട്യൂബ് ഉപഭോക്താക്കളെ കബളിപ്പിക്കുകയും നിരാശരാക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗൂഗിൾ ഇന്ത്യ ബ്ളോഗ് പോസ്റ്റിൽ കമ്പനി ചൂണ്ടിക്കാട്ടി. അടിയന്തരമായി എതെങ്കിലും കാര്യത്തെക്കുറിച്ചോ പ്രധാനപ്പെട്ട എന്തെങ്കിലും വിവരത്തെക്കുറിച്ചോ തിരയുമ്പോഴായിരിക്കും പലപ്പോഴും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുക എന്നും യുട്യൂബ് വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് ന്യൂസുകളും സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളിലുമായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. ബ്രേക്കിംഗ് ന്യൂസ് എന്ന തലക്കെട്ട് ഉപയോഗിച്ചുള്ള വീഡിയോകളായിരിക്കും കൂടുതലായും പരിശോധനയ്ക്ക് വിധേയമാവുക. വരും മാസങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
ചാനലുകൾക്ക് സ്ട്രൈക്ക് പുറപ്പെടുവിക്കാതെ തന്നെ അത്തരം വീഡിയോകൾ നീക്കം ചെയ്യുകയായിരിക്കും യുട്യൂബ് ആദ്യം ചെയ്യുക. ഇത്തരത്തിൽ പുതിയ മാർഗനിർദേശങ്ങളെക്കുറിച്ച് മനസിലാക്കാൻ കണ്ടന്റ് ക്രിയേറ്റർമാർക്ക് സമയം നൽകുമെന്ന് അധികൃതർ അറിയിക്കുന്നു. നിലവിൽ പ്ളാറ്റ്ഫോമിൽ ഉള്ള വീഡിയോകളെക്കാളും പുതിയതായി അപ്പ്ലോഡ് ചെയ്യുന്ന വീഡിയോകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ വാർത്തകളെയും സമകാലിക സംഭവങ്ങളെയും എങ്ങനെയായിരിക്കും തരംതിരിക്കുകയെന്ന് യുട്യൂബ് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, വാർത്തകൾക്ക് പുറമെ കായികം, വിനോദം പോലുള്ള മറ്റ് മേഖലകളിൽ നിയന്ത്രണം ബാധകമാകുമോയെന്നും സൂചനയില്ല. തമ്പ്നെയിലുകൾ, തലക്കെട്ടുകൾ, വീഡിയോ ഉള്ളടക്കം എന്നിവ തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തുന്നതിനുള്ള രീതികളും യുട്യൂബ് വിശദീകരിച്ചിട്ടില്ല.