ജയ്പൂര്‍: രാജസ്ഥാനിലെ നാഗൗറിലെ ഹൈവേയിൽ കാർ എട്ട് തവണ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ പോലുമില്ലെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് പേര് യാത്ര ചെയ്ത എസ് യു വി വാഹനം ഹൈവേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. നാഗൗറിൽ നിന്ന് ബിക്കാനീറിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാർ. അപകട ദൃശ്യങ്ങള്‍ സി സി ടി വിയിലൂടെ ലഭിച്ചിട്ടുണ്ട്.
അപകട ദൃശ്യങ്ങള്‍ :
हाईवे पर बेकाबू होने के बाद 8 बार पलट गई SUV, भीषण हादसे के बाद गाड़ी में सवार लोग बोले- कोई तो चाय पिला दो https://t.co/l3g5F6eXCa pic.twitter.com/3vjEoa7vf3
— NDTV Rajasthan (@NDTV_Rajasthan) December 21, 2024
റോഡില്‍ വാഹനമോടിക്കൊണ്ടിരിക്കവേ സ്റ്റിയറിങ് തിരിച്ചപ്പോഴാണ് കാറിന് നിയന്ത്രണം നഷ്ടമായത്. നിമിഷങ്ങൾക്കുള്ളിൽ വാഹനം കുറഞ്ഞത് എട്ട് തവണ മറിഞ്ഞ് ഒരു കാർ ഷോറൂമിന് മുന്നിൽ തലകീഴായി മറിഞ്ഞ് പൂര്‍ണമായും നിലത്ത് പതിച്ചു. ഇടിയുടെ ആഘാതത്തിൽ കാര്‍ ഷോറൂമിന്റെ മതിലും ഗേറ്റും തകര്‍ന്നു വീണിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ അപകടമുണ്ടായിട്ടും യാത്രക്കാരില്‍ ആര്‍ക്കും പരിക്കുകളില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകർന്നു.
കാർ മറിയുന്നതിനിടെ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്നാണ് അധികൃതർ പറയുന്നത്. ഷോറൂമിന് മുന്നിൽ കാർ ഇടിച്ചു നിര്‍ത്തിയ ശേഷമാണ് ബാക്കിയുള്ള നാല് യാത്രക്കാർ പുറത്തിറങ്ങിയത്. അതേ സമയം അപകട സമയത്ത് അതൊരു തമാശയായി ചിത്രീകരിക്കാനായി യാത്രക്കാരിലൊരാള്‍ ഷോറൂമിനുള്ളിലേക്ക് കയറി “ഹമേ ചായ് പിലാ ദോ” ( ഞങ്ങൾക്ക് ചായ തരൂ) എന്ന് ചോദിച്ചുവെന്ന് കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കനത്ത മൂടൽ മഞ്ഞിലും 130 കി.മീ വേഗത്തിൽ കുതിച്ചുപാഞ്ഞ് ട്രെയിൻ; ക്യാബിനുള്ളിൽ സിഗ്നൽ, കയ്യടി നേടി ‘കവച്’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]