മുംബൈ: 1990-കളിൽ ഒരു നടിയായണ് മന്ദിര ബേദി തന്റെ കരിയര്‍ ആരംഭിച്ചത്. 2000ത്തില്‍ ടെലിവിഷന്‍ അവതാരകയായി അവര്‍ ചുവടുവയ്പ്പ് നടത്തി. 2003-ലെ ക്രിക്കറ്റ് ലോകകപ്പിനിടെ ക്രിക്കറ്റ് ഷോ അവതാരകയായി എത്തിയതാണ് മന്ദിരയുടെ കരിയര്‍ മാറ്റിയത്. എന്നാല്‍ ക്രിക്കറ്റ് അവതാരക എന്ന റോള്‍ ആദ്യ കുറച്ച് ദിവസങ്ങളിലെങ്കിലും അത്പ സുഖകരമായിരുന്നില്ലെന്നാണ് മന്ദിര തന്നെ തുറന്നു പറയുന്നത്.
വാട്ട് വിമൻ വാണ്ട് എന്ന ഷോയുടെ ഒരു എപ്പിസോഡിൽ കരീന കപൂർ ഖാനുമായുള്ള സംഭാഷണത്തിലാണ് താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മന്ദിര തുറന്നുപറഞ്ഞത്. ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്നു അന്ന് ഷോയില്‍ പങ്കെടുത്തവരില്‍ നിന്നും പരിഹാസം നേരിടേണ്ടി വന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി മന്ദിര.
‘ഇപ്പോൾ, ക്രിക്കറ്റിലോ സ്പോർട്സ് ടെലികാസ്റ്റുകളിലോ എല്ലായിടത്തും ഒരു സ്ത്രീക്ക് ഇടമുണ്ട്. എന്നാൽ അത് ആദ്യം ചെയ്യുമ്പോൾ അന്ന് ആളുകൾ എന്നെ ഭൂത കണ്ണാടി വച്ചാണ് നോക്കിയത്. അവർ നിങ്ങളെ സൂക്ഷ്മമായി ഒരോ കാര്യത്തിലും പരിശോധിക്കും, അവർക്ക് നിങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു ‘അവൾ എന്താണ് ചെയ്യുന്നത്? എന്തിനാണ് അവൾ ക്രിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്യുന്നത്? എന്നായിരുന്നു മനോഭാവം”
“എന്നാൽ, ഒരു സാധാരണക്കാരന് തോന്നുന്ന സംശയങ്ങള്‍ ചോദ്യങ്ങളായി ചോദിക്കാൻ ചാനൽ എന്നെ എല്‍പ്പിച്ചു. പുതിയ കാഴ്ചക്കാരെ ലഭിക്കാൻ അവർ ആഗ്രഹിച്ചു, അതിനാണ് അവർ എന്നെ ഹോസ്റ്റാക്കിയത്. അന്ന് ഇത്തരം ക്രിക്കറ്റ് പരിപാടി അവതരിപ്പിക്കുന്ന സ്ത്രീകള്‍ക്ക് സ്വീകാര്യത തീരെ കുറവായതിനാൽ തുടങ്ങാൻ ബുദ്ധിമുട്ടായിരുന്നു. നിങ്ങൾ ഒരു പാനലിൽ ഇരുന്നു ഇതിഹാസങ്ങളോട് സംസാരിക്കുമ്പോൾ, അത് മറ്റൊരു വ്യത്യസ്ത ഭാഷയാണ്. നിങ്ങൾ സോഫയിൽ ഇരുന്നു ക്രിക്കറ്റ് മത്സരം കാണുമ്പോൾ അത് മറ്റൊരു കാര്യമാണ്, എന്നാൽ ഇവിടെ നിങ്ങളുടെ ക്യാമറയിൽ, നിങ്ങൾ അവരുടെ ഭാഷ സംസാരിക്കണം. ” മന്ദിര പറഞ്ഞു.
ലൈവ് ടെലികാസ്റ്റിന് ശേഷം താൻ ദിവസവും കരയുമായിരുന്നുവെന്ന് മന്ദിര വെളിപ്പെടുത്തി. “ആദ്യത്തെ ഒരാഴ്ചയിൽ, എന്റെ തല മൊത്തം ആശങ്കയായിരുന്നു. ഞാൻ വളരെ ഉത്കണ്ഠയിലും പരിഭ്രാന്തിയിലും ആയിരുന്നു. ക്യാമറയുടെ ചുവന്ന ലൈറ്റ് തെളിഞ്ഞാൽ എനിക്ക് നാക്കിലെ വെള്ളം വറ്റും. ഞാന്‍ ഇവിടെ ഇരിക്കേണ്ടയാളാല്ലെന്നും, ഞാന്‍ അവിടെ ഇട്ടിരിക്കുന്ന ഒരു കസേരയാണ് എന്നും പോലും തോന്നി. എന്നാല്‍ ആളുകള്‍ അംഗീകരിക്കണം എന്ന് എനിക്കുണ്ടായിരുന്നു”
“പിഴവുകളും തെറ്റുകളുമായി ഒരാഴ്ച കടന്നുപോയി. എല്ലാ ഷോ കഴിയുമ്പോഴും ഞാൻ തല താഴ്ത്തി കരയും. എന്റെ ഇരുവശത്തുമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളോട് ഞാൻ അവരോട് ചോദ്യങ്ങൾ ചോദിക്കും, അവർ എന്നെ തുറിച്ചുനോക്കി. അവർ ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് എന്റെ ചോദ്യത്തിന് അല്ല അവര്‍ക്ക് തോന്നുന്ന ഉത്തരം ഉത്തരം നൽകും, എന്റെ ചോദ്യവുമായി അവര്‍ അവഗണിക്കും, കാരണം എന്റെ ചോദ്യം അവർക്ക് പ്രസക്തമോ പ്രധാനമോ ഉള്ളതല്ലെന്ന് അവര്‍ അങ്ങ് കരുതി. അത് എന്നെ വളരെ അസ്വസ്ഥമായിരുന്നു. എന്നെ ശരിക്കും അപമാനിക്കുകയായിരുന്നു ” മന്ദിര കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ചാനലിൻ്റെ ഇടപെടലിനെത്തുടർന്ന് ആത്മവിശ്വാസം നേടിയതോടെ കാര്യങ്ങൾ മാറിയെന്ന് മന്ദിര പറഞ്ഞു. “ആദ്യ ആഴ്ചയുടെ അവസാനം, ഒരു ഇടപെടൽ ഉണ്ടായി, ചാനൽ എന്നെ വിളിച്ച് പറഞ്ഞു, ആയിരം സ്ത്രീകളിൽ നിന്നാണ് ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങളുടെ സ്ഥാനം അവിടെയാണ്. നിങ്ങൾ ഒരു വിശകലന വിദഗ്ധനോ കളി വിദഗ്ധനോ കമന്റേറ്ററോ അല്ല, നിങ്ങൾ ഒരു അവതാരകനാണ്. അവിടെ പോയി ആസ്വദിച്ച് ജോലി ചെയ്യു. നിങ്ങളുടെ വ്യക്തിത്വം അവരെ കാണിക്കൂ. ആ ഇടപെടൽ ശരിക്കും സഹായകരമായിരുന്നു, അത് എനിക്ക് ഒരു വഴിത്തിരിവായിരുന്നു. അന്ന് ഞാൻ ട്രാക്ക് മാറ്റി” മന്ദിര പറഞ്ഞു.
മന്ദിര തുടർന്നു, “ഞാന്‍ തീരുമാനിച്ചു ആ ചര്‍ച്ച ടേബിളില്‍ ഞാന്‍ ഉണ്ടാകും, ഞാൻ അവിടുത്തെ തലമുതിര്‍ന്ന ആളോട് ചോദിച്ചു ‘XYZ ക്രിക്കറ്റ് കളിക്കാരനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?’ അയാള്‍ എന്നെ തുറിച്ചുനോക്കി പതിവുപോലെ ക്യാമറയിൽ മറ്റെന്തോ ഉത്തരം പറയാന്‍ തുടങ്ങി. ഞാൻ അപ്പോള്‍ ഇടപെട്ടു, ‘പക്ഷേ സർ, നിങ്ങൾ എന്റെ ചോദ്യത്തിന് ഉത്തരം നൽകിയില്ല’ എന്ന്. അത് ലൈവ് ടിവിയിലായിരുന്നു, ഒടുവിൽ, എനിക്ക് എന്റെ ഉത്തരങ്ങൾ ലഭിക്കുകയും ആളുകൾ എന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തു തുടങ്ങി.
കരീന കപൂറിന്റെ ഭര്‍ത്ത് പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡിയാണ് തന്നോട് ഏറ്റവും ബഹുമാനത്തില്‍ പെരുമാറിയ ക്രിക്കറ്റ് ഇതിഹാസം എന്നാണ് മന്ദിര പറഞ്ഞത്. “2003-ൽ നിങ്ങൾ ആ ലോകകപ്പ് ഷോ അവതരിപ്പിച്ചപ്പോള്‍ നിങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച അഭിനന്ദനം എന്താണെന്ന് ആളുകൾ എന്നോട് ചോദിച്ചപ്പോൾ അത് നിങ്ങളുടെ ഭര്‍ത്ത് പിതാവില്‍ നിന്നാണെന്ന് ഞാന്‍ പറയും. സെമിഫൈനലിലും ഫൈനലിലും അതിഥിയായി അദ്ദേഹം എത്തി. അവൻ വളരെ മാന്യനായ അദ്ദേഹം എന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ കൈകൂപ്പി പറഞ്ഞു, ‘അപ്പോൾ എല്ലാവരും സംസാരിക്കുന്ന മന്ദിര ബേദി നിങ്ങളാണ്’
വിവാഹം ഇങ്ങ് അടുത്തു, തിയതി പുറത്തുവിട്ട് കുടുംബവിളക്ക് താരം ശ്രീലക്ഷ്മി
പണം വാരിയിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ 2 വിന് തിരിച്ചടി; 15മത്തെ ദിവസം സംഭവിച്ചത് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]