കോട്ടയം : കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ . ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്. ഉത്സവ സീസണിലാണ് പുതിയ സ്റ്റേഷന് അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെമുവിന്റെ സര്‍വ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോള്‍ തന്നെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിക്കിട്ടിയത്. അതേ സമയം ചെറിയനാടിനുള്ള ക്രിസ്മസ് – ന്യൂ ഇയർ സമ്മാനാണ് ഇതെന്ന് കൊടിക്കുന്നില സുരേഷ് എം പി പറഞ്ഞു.
ഡിസംബര്‍ 23 തിങ്കളാഴ്ച്ച മുതല്‍ 06169/70 കൊല്ലം – എറണാകുളം മെമു സ്പെഷ്യല്‍ ചെറിയനാട് നിര്ത്തിത്തുടങ്ങുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്. മെമുവിന് ചെറിയനാടിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് ചെയര്മാൻ, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍, കേന്ദ്ര റെയില്‍വെ മന്ത്രി എന്നിവര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം പി നിവേദനം നല്‍കിയിരുന്നു. മാവേലിക്കര മണ്ഡലത്തില്‍ മെമുവിന് സ്റ്റോപ്പ് ഇല്ലാതിരുന്ന ഒരേയൊരു സ്റ്റേഷനായിരുന്ന ചെറിയനാടിനും ഇപ്പോള്‍ മെമു സ്റ്റോപ്പ് ആയിരിക്കുകയാണ്.
മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലാണ് ചെറിയനാട് റെയിൽവേ സ്റ്റേഷൻ. ചെറിയനാടിന് പുറമെ ചിങ്ങവനം, കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുകളിൽ കൂടി മെമുവിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളം വരെ രാവിലെയുളള ഓഫീസ് സമയമടക്കം കണക്കിലെടുത്താണ് മെമു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.
വിമാനമോ അതോ ലോക്കല്‍ ട്രെയിനോ? വിമാനത്തിനുള്ളില്‍ വച്ചുള്ള യാത്രക്കാരുടെ പ്രവര്‍ത്തിക്ക് രൂക്ഷ വിമർശനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]