.news-body p a {width: auto;float: none;}
ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. ഇയാളുടെ സുഹൃത്തിനെയും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32കാരി പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഹരീഷും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ താനറിയാതെ ഹരീഷ് സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഇയാൾ ഭീഷണിപ്പെടുത്തി. സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നുണ്ട്. പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന് മുന്നിൽ എത്തിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പങ്കാളിയെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും. ഹേമന്ദിന് പുറമേ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഹരീഷ് നിർബന്ധിക്കുമായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ പൊലീസ് കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദാംശങ്ങൾ ലഭ്യമാകുമെന്നും ബംഗളൂരു പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.