.news-body p a {width: auto;float: none;}
കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടിയുടെ പിതാവ് അജാസ് ഖാനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറ് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കുഞ്ഞിനെ അനീഷ കൊല്ലുമെന്ന് കരുതിയില്ലെന്നാണ് മുസ്കാന്റെ പിതാവ് അജാസ് ഖാൻ പ്രതികരിച്ചത്. കുഞ്ഞിനോട് അനീഷയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നുവെന്നും അജാസ് പറഞ്ഞു. ഇതിനെ താൻ എതിർത്തിരുന്നുവെന്നും കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നതായും അജാസ് വ്യക്തമാക്കി.
അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും ജോലി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്. അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു. അജാസിന് കൊലപാതകത്തിൽ പങ്കില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]