ഭോപ്പാൽ: ആവി പിടിക്കുന്ന ഉപകരണം ചോദിച്ചെത്തിയ അയൽവാസി മരുമകളെ കടന്നുപിടിച്ചു. കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ച് ശരീരത്തിൽ ഇരുമ്പ് കമ്പി പഴുപ്പിച്ച് വച്ച് പൊള്ളിച്ച് ഭർതൃ മാതാപിതാക്കൾ. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലിയിലാണ് സംഭവം. ആശാവർക്കർ കൂടിയായ 32കാരിയാണ് ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ഡിസംബർ 13നാണ് സംഭവങ്ങൾ ആരംഭിച്ചത്. അന്നേ ദിവസം ഇവരുടെ വീട്ടിലെത്തിയ അയൽവാസിയായ ഗൃഹനാഥൻ 32കാരിയോട് ആവി പിടിക്കുന്ന ഉപകരണം ചോദിച്ചു. യുവതി ഉപകരണം എടുക്കാൻ പോയ സമയത്ത് ഇയാൾ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ ഇയാൾ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. എന്നാൽ സംഭവം കണ്ടുവന്ന 32കാരിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ രാത്രി മുഴുവൻ യുവതിയെ ആക്രമിക്കുകയായിരുന്നു. അയൽവാസിയുമായി അവിഹിത ബന്ധമുള്ളതിനാലാണ് അയാൾ വീട്ടിലെത്തിയതെന്നും യുവതി കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചെന്നും ആരോപിച്ചായിരുന്നു കായികമായുള്ള കയ്യേറ്റം.
വീട്ടുമുറ്റത്തൂടെയും നഗ്നയാക്കി വലിച്ചിഴയ്ക്കുകയും ശരീരമാസകലം പൊള്ളലേൽക്കുകയും ചെയ്തതിന് പിന്നാലെ യുവതി ബോധം കെട്ട് വീഴുകയായിരുന്നു. യുവതി ബോധം വീണ്ടെടുത്ത സമയത്ത് ഭർത്താവിന്റെ ഒപ്പം ബൈക്കിൽ കയറ്റി സമീപ ജില്ലയായ ഗുണയിലെ ഗോപിസാഗർ അണക്കെട്ടിന് സമീപം യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാല് പെൺമക്കളും ഒരു മകനും ഉള്ള 32കാരിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ആശുപത്രിയിൽ നിന്ന് നൽകിയ വിവരം അനുസരിച്ച് പൊലീസ് കേസ് എടുക്കുകയായിരുന്നു. സംഭവത്തിൽ കരൺവാസ് പൊലീസ് 32കാരിയുടെ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർതൃ സഹോദരി എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]