ടാക്സി ഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ടാക്സിയുടെ മോശം അവസ്ഥയും കൂടുതൽ തുക ഈടാക്കുന്നതും എല്ലാം അതിൽ പെടും. എന്തായാലും ഓൺലൈൻ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്തപ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോൾ ഒരു യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
റാപ്പിഡോ ടാക്സിയാണ് യുവതി ബുക്ക് ചെയ്തത്. മുംബൈയിൽ നിന്നുള്ള ടെക്കിയായ യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഡ്രൈവർ അവളോട് അധികം പണം തരേണ്ടി വരും എന്ന് അറിയിക്കുകയായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞതോടെ ഡ്രൈവർ യുവതിയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓഷിൻ ഭട്ട് എന്ന യുവതിയാണ് എക്സിൽ (ട്വിറ്ററിൽ) തനിക്ക് ടാക്സി ഡ്രൈവറിൽ നിന്നും ലഭിച്ച മോശം മെസ്സേജുകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. റാപ്പിഡോയുടെ എക്കണോമി കാറ്റഗറിയിലാണ് ഓഷിൻ കാബ് ബുക്ക് ചെയ്തത്. എന്നാൽ, അവൾക്ക് കിട്ടിയത് ഒരു പ്രീമിയം വെഹിക്കിൾ ആയിരുന്നു. സെഡാൻ ആയിരുന്നു അത്. ഡ്രൈവർ തന്റെ സെഡാൻ കൂടുതൽ ഓട്ടം കിട്ടുന്നതിനായി എക്കോണമി കാറ്റഗറിയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, വാഹനം സെഡാനാണ് എന്ന് പറഞ്ഞുകൊണ്ട് അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു.
കൂടുതൽ പണം തരില്ല എന്ന് ഓഷിൻ ഉറപ്പിച്ച് പറഞ്ഞു. അതോടെ ഡ്രൈവർ യുവതിയോട് റൈഡ് കാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടു. ‘കാൻസൽ ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ തല്ലും’ എന്നാണ് പറഞ്ഞത്. അവിടം കൊണ്ടും തീർന്നില്ല, ‘യാചകന്റെ മകൾ’ എന്ന് യുവതിയെ വിളിക്കുകയും ചെയ്തു. ‘നടന്നു പോയാൽ മതി’ എന്നും ഇയാൾ യുവതിക്ക് മെസ്സേജ് അയച്ചു.
i booked rapido economy and got a premium car(the driver has put economy type from his end to get more rides)
he asked me to pay extra as his car is premium, i denied and told him to cancel so hit me with the classic: pic.twitter.com/RUE0KK09jR
— ohshin (@ohshinbhat) December 19, 2024
യുവതി തന്റെ അനുഭവം പങ്കുവച്ചതോടെ റാപ്പിഡോയും അതിനോട് പ്രതികരിച്ചു. ഈ പ്രശ്നത്തിൽ എത്രയും വേഗം ഒരു പരിഹാരം കാണും എന്നാണ് റാപ്പിഡോ പ്രതികരിച്ചത്. യുവതിയുടെ പോസ്റ്റ് വൈറലായി മാറി. നിരവധിപ്പേരാണ് യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ പങ്കുവച്ചത്.
ഓൺലൈനിലൂടെ പരിചയം, പ്രണയത്തിലായി, അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവും കുട്ടിയും, 55 ലക്ഷം പോയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]