.news-body p a {width: auto;float: none;}
ജെറുസലേം: മദ്ധ്യ ഇസ്രയേലിൽ ടെൽഅവീവിന് സമീപം യെമൻ നടത്തിയ മിസൈലാക്രമണത്തിൽ 16 പേർക്ക് നിസാരപരിക്കേറ്റതായി സൈന്യം അറിയിച്ചു. ‘പ്രൊജക്ടൈൽ’ എന്ന പേരിൽ യെമൻ നടത്തിയ ആക്രമണം തടയാൻ സാധിച്ചില്ലെന്നും സൈന്യം വ്യക്തമാക്കി. ഒരു വർഷം മുൻപ് ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം യെമനിലെ ഇറാന്റെ പിന്തുണയുളള ഹൂതി വിമതർ ഇസ്രയേലിനെതിരെ മിസൈൽ ആക്രണം നടത്തിയിരുന്നു. ഇതിനുപിന്നാലെ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളും തുറമുഖങ്ങളും ഇസ്രയേൽ സൈന്യം തകർത്തിരുന്നു.
ടെൽ അവീവിന് കിഴക്കുളള ബ്നേ ബ്റാക്കിലാണ് മിസൈൽ വീണതെന്ന് ഇസ്രയേൽ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർക്കാവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും വക്താവ് പ്രതികരിച്ചു. പാലസ്തീനികളുടെ ഐക്യദാർഢ്യത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്നും കഴിഞ്ഞ ആഴ്ച ഹൂതി വിമതർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം യെമനിൽ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ സനായിലെ രണ്ട് പവർ സ്റ്റേഷനുകളിലും ഹൊദൈദയിലെ എണ്ണ കേന്ദ്രത്തിലും അസ്-സാലിഫ്, റാസ് ഇസാ തുറമുഖങ്ങളിലും ഇന്നലെ പുലർച്ചെ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. യെമനിൽ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കിയ മിസൈലിനെ വെടിവച്ചിട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിസംബർ ഒമ്പതിനും മദ്ധ്യ ഇസ്രയേലിലെ ജനവാസമേഖലയായ യാവ്നിൽ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അതിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ടെൽഅവീവിൽ കഴിഞ്ഞ ജൂലായിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടിരുന്നു.ഇതോടെ ഇസ്രയേൽ സൈന്യം യെമൻ തുറമുഖമായ ഹൊദൈദ് തകർത്തെന്നും പവർ സ്റ്റേഷനായ സനയും ആക്രമിച്ചു. ആക്രമണത്തിൽ ഒമ്പത് പൗരൻമാരാണ് കൊല്ലപ്പെട്ടതെന്ന് ഹൂതി വിമത നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി അൽ മസീറ ടിവിയിലൂടെ പറഞ്ഞു.