.news-body p a {width: auto;float: none;}
നെയ്യാറ്റിൻകര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിന തടവും 4,10,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി. നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ പ്രസന്നയാണ് കേസിൽ വിധി പറഞ്ഞത്.
ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്ത് (36) നെയാണ് കോടതി ശിക്ഷിച്ചത്. സ്കൂൾ വിദ്യർത്ഥിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. വിഹാഹം കഴിഞ്ഞതിനു ശേഷവും പ്രതി ഈ പീഡനം തുടർന്നുകൊണ്ടിരുന്നു.
ആര്യൻകോട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എൻ ജിജി ,ജെ മോഹൻദാസ്, പിഎം രവീന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത് . പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]