.news-body p a {width: auto;float: none;}
കുവൈത്ത് സിറ്റി: എണ്ണശേഖരം കൊണ്ട് സമ്പന്നമായ കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ട്. അടുത്തിടെ കുവൈത്ത് ഇന്ത്യയിൽ നിന്ന് 192 മെട്രിക്ക് ടൺ ചാണകം ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയിരുന്നു. ഈ ഓർഡർ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. ഇതോടെ വിവിധ അറബ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ചാണകം ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ എന്തിന് വേണ്ടിയാണ് വൻ തുക ചെലവഴിച്ച് ഇന്ത്യയിൽ നിന്ന് ചാണകം ഇറക്കുമതി ചെയ്യാൻ ഗൾഫ് രാജ്യങ്ങൾ മുതിരുന്നതെന്ന് അറിയാമോ? പരിശോധിക്കാം…
ചാണകം ഇറക്കുമതി ചെയ്യുന്നതിന് പിന്നിൽ?
അടുത്തിടെ കാർഷിക രംഗത്തെ ശാസ്ത്രജ്ഞന്മാർ കൃഷി മേഖലയിൽ ചാണകത്തിന്റെ ഉപയോഗത്തെക്കുറിച്ച് ചില കണ്ടെത്തൽ നടത്തിയിരുന്നു. ഈന്തപ്പന വിളകളുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായകമാകുന്ന ഒന്നാണ് ചാണകമെന്നാണ് അവർ കണ്ടെത്തിയത്. ചാണകം വളമായി നൽകുന്നതോടെ പഴത്തിന്റെ വലുപ്പത്തിലും മൊത്തത്തിലുള്ള ഉൽപാദന അളവും ഗണ്യമായി മെച്ചപ്പെടുത്തുന്നതായി അവർ കണ്ടെത്തി. ഇതോടെ, കുവൈത്തിലും മറ്റ് അറബ് രാജ്യങ്ങളിലും ചാണകത്തിന്റെ ആവശ്യകത വർദ്ധിച്ചു. ചാണകം ഏറ്റവും കൂടുതൽ ലഭ്യമാകുന്ന ഇന്ത്യയിലെ ചില പ്രദേശങ്ങൾക്ക് ഇത് ഗുണമായി മാറുകയാണ്.
300 ദശലക്ഷം പശുക്കർ
ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. ഇവയിൽ നിന്ന് ഓരോ ദിവസവും 30 ദശലക്ഷം ടൺ ചാണകം ഒരു ദിവസം ലഭ്യമാകും. ഇന്ത്യയിൽ പശുവിൻ ചാണകം ഉണക്കി ഇന്ധനമായാണ് പ്രാഥമികമായി ഉപയോഗിക്കുന്നത്. ചൈന, യുകെ പോലുള്ള രാജ്യങ്ങളിൽ ചാണകത്തിൽ നിന്ന് വൈദ്യുതി, ബയോഗ്യാസ് എന്നിവ ഉണ്ടാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ കാർഷിക ആവശ്യത്തിനും ചാണകം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു കിലോ ചാണകത്തിന്റെ വില
അത്ര വലിയ വിലയൊന്നും ലഭിക്കുന്ന ഒന്നല്ല ചാണകം. നിലവിൽ ഇന്ത്യയിൽ 30 മുതൽ 50 രൂപ വരെയാണ് ഒരു കിലോ ഗ്രാം ചാണകത്തിന്റെ വില. വിദേശ രാജ്യങ്ങൾ ഇന്ത്യയിലെ ചാണകത്തിന് ആവശ്യവുമായി എത്തിയാൽ ഇന്ത്യയിൽ വില വീണ്ടും ഉയരാനുള്ള സാദ്ധ്യതയുണ്ട്.