സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ട വസ്ത്രമാണല്ലോ സാരി. സാരിയ്ക്കുമുണ്ട് ഒരു ദിനം. ഡിസംബർ 21നാണ് ലോക സാരി ദിനം ആചരിക്കുന്നത്. ഈ ലോക സാരി ദിനത്തിൽ തന്നെ ചില പ്രശ്സ്തമായ സാരികൾ പരിചയപ്പെട്ടാലോ?.
ബനാറസി സാരി
ക്ലാസിക് ബനാറസി സാരി ഏറ്റവും ഭംഗിയുള്ള സാരിയായി കണക്കാക്കപ്പെടുന്നു. സമ്പന്നമായ പട്ട് കൊണ്ട് നിർമ്മിച്ച ഈ സാരി ഏത് ആഘോഷത്തിനും അനുയോജ്യമാണ്.
ഷിഫോൺ സാരി
വണ്ണമുള്ളവർക്ക് പറ്റിയ ഒന്നാണ് ഷിഫോൺ സാരി. സാധാരണ ഒത്തുചേരലുകൾക്കും ഓഫീസിൽ ഉപയോഗിക്കുന്നവർക്കുമെല്ലാം അനുയോജ്യമായ വസ്ത്രമാണിത്.
ചിക്കങ്കാരി സാരി
ലക്നൗവിൽ നിന്നാണ് ഈ സാരി കൂടുതലായി നിർമ്മിക്കപ്പെടുന്നത്. വളരെ ലളിതമായ വർക്കുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ചികൻ എന്ന് വിശേഷിപ്പിക്കുന്ന നീഡിൽവർക്ക് ഉപയോഗിച്ചാണ് ഈ സാരി നെയ്തെടുക്കുന്നത്.
കാഞ്ചിവരം സാരി
ഏറ്റവും സുന്ദരമായ സാരികളിൽ ഒന്നാണ് കാഞ്ഞിവരം സാരി. ഇത് കാലാതീതമായ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു.
ചെന്നൈ പട്ടണത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള കാഞ്ചീപുരം എന്ന ഗ്രാമത്തിലാണ് ഈ സാരികൾ കൂടുതലായും നിർമ്മിക്കുന്നത്. പട്ടു തുണിയിൽ നെയ്തെടുക്കുന്ന കാഞ്ചീവരം സാരികൾക്ക് എപ്പോഴും ആവശ്യക്കാർ കൂടുതലാണ്.
കനം കുറഞ്ഞ കോട്ടൺ സാരി
കനം കുറഞ്ഞ കോട്ടൺ സാരിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഓഫീസിൽ പോകുന്നവർക്ക് ഏറ്റവും മികച്ചതാണ് കോട്ടൺ സാരികൾ. സ്ത്രീകൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കോട്ടൺ സാരികൾ.
ബന്ധാനി സാരി
പട്ട്, ജോർജറ്റ്, കോട്ടൺ നൂലുകൾ തുടങ്ങിയവ കൊണ്ട് നിർമ്മിക്കുന്ന ഒരു സാരിയാണ് ബന്ധാനി സാരി. കൈക്കൊണ്ട് നെയ്തെടുക്കുന്ന സ്റ്റോൺ വർക്കുകളും മറ്റു നെയ്ത്തുകളുമാണ് സാരിയെ മനോഹരമാക്കുന്നത്.
പൂച്ച പ്രിയരാണോ നിങ്ങൾ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]