.news-body p a {width: auto;float: none;}
ഒരു വീട്ടിൽ ഒരു കാറെങ്കിലുമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നിരത്തിൽ ഓരോദിവസവും കാണുന്ന വാഹനപ്പെരുപ്പം തന്നെ അതിനുദാഹരണം. ആനയെ വാങ്ങാൻ എളുപ്പമാണ്, അതിനെ പരിപാലിക്കാനാണ് പാട് എന്നുപറയുന്നത് പോലെയാണ് വാഹനത്തിന്റെ കാര്യവും. കൃത്യമായി പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ എളുപ്പം ഷെഡ്ഡിൽ കയറും. നിത്യേനേ നാം ഉപയോഗിക്കുന്ന ഒരു കാര്യത്തിന്റെ ശരിയും തെറ്റും ചുണ്ടിക്കാണിക്കുകയാണ് ഹൈവേ എഞ്ചിനീയർ കൂടിയായ സുബിൻ ബാബു.
കാറിൽ വിൻഡ് ഷീൽഡ് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് സുബിൻ വിശദീകരിക്കുന്നത്. വിൻഡ് ഷീൽഡ് വൃത്തിയാക്കുന്നവർ ഒരു നിമിഷമെങ്കിലും വായിക്കണം എന്ന മുഖവുരയോടെയാണ് അദ്ദേഹം എഴുതുന്നത്.
എഴുത്തിന്റെ പൂർണരൂപം-
”കരുതൽ ഇല്ലാത്ത കണ്ണാടി മിനുക്കൽ… നിങ്ങൾ ഇത് ചെയ്യാറുണ്ടോ. ഒരു നിമിഷം ഒന്ന് വായിക്കു. ഉപകാരം എങ്കിൽ മറ്റുള്ളവരിൽ എത്തിക്കൂ. നമ്മുടെ വൃത്തിശീലം ഭയങ്കരമാണ്. ചിലപ്പോൾ നമ്മുടെ വൃത്തിയാക്കൽ മറ്റുള്ളവരെ വൃത്തികേടാക്കൽ ആക്കും എന്നതൊഴിച്ചാൽ മുൻപ് പലതവണ ചെയ്ത പോസ്റ്റാണ് ഇത്. എന്നാലും പൊതുജനത്തിലേക്കു എത്തിക്കാൻ വീണ്ടും എഴുതുന്നു.
വാഹനങ്ങളുടെ വിൻഡ്ഷീൽഡ് അഥവാ കണ്ണാടി വൃത്തിയാക്കലിനെ പറ്റിയാകാം ഇന്നത്തെ ലേഖനം. എല്ലാ കാറുകളിലും ലൈറ്റ് മോട്ടോർ വെഹിക്കിളുകളിലും വിൻഡ്ഷിൽഡ് വാട്ടർ സ്പ്രേ പമ്പ് സൗകര്യം ഇന്ന് നിലവിലുണ്ട്. വൈപ്പർ സ്വിച്ച് അമർത്തുമ്പോൾ വൈപ്പർ നോസിൽ സ്പ്രേ പമ്പ് ഓൺ ആകുകയും വെള്ളം നോസ്സിലുകൾ വഴി വാഹനത്തിന്റെ മുന്നിലെ വിൻഡ് ഷീൽഡിലേക്ക് നല്ല മർദ്ധത്തിൽ സ്പ്രേ ആയി തെറിച്ചു വീഴുകയോടൊപ്പം വൈപ്പർ പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ ഗ്ലാസ്സിലെ അഴുക്കുകൾ നീക്കം ചെയ്യപ്പെടും. ഇതാണ് സംവിധാനം. ഇതിന്റെ ഉപയോഗം ദൂരയാത്രയിലൊക്കെ മുൻ ഗ്ലാസിൽ അധികം പൊടിപടലങ്ങൾ വന്നാൽ കയ്യിൽ വെള്ളം കരുതിയിട്ടില്ല എങ്കിലും മുന്നിലെ ഗ്ലാസ് വൃത്തിയാക്കാൻ സഹായിക്കുക എന്നുള്ളതാണ്.
എങ്ങനെയാണ് ഇവ സഭ്യമായി ഉപയോഗിക്കേണ്ടത് എന്ന് നല്ലൊരു വിഭാഗത്തിനും അറിയില്ല. മുൻ ഗ്ലാസിൽ മങ്ങൽ കാണുന്നു എങ്കിൽ വാഹനം സുരക്ഷിതമായ ഒരു വശത്തേക്ക് റോഡിൽ നിന്ന് ഒതുക്കി നിർത്തുക. പുറത്തിറങ്ങി ഒരു ടിഷ്യൂ പേപ്പർ എടുത്ത് രണ്ടു വൈപ്പർ ബ്ലേഡും വിടർത്തി നന്നായി ഒന്ന് തുടക്കുക. വൈപ്പർ ബ്ലേഡിൽ അടിഞ്ഞിരിക്കുന്ന കട്ടിയുള്ള മണ്ണോ, മണലോ എണ്ണയുടെ അംശമോ പോകുന്നതിനാണ് ഇത് ചെയ്യുന്നത്. അതിനുശേഷം കാറിൽ കയറി വിൻഡ് ഷീൽഡ് പമ്പ് ഓൺ ആക്കി ആവശ്യത്തിന് വൃത്തിയാകും വരെ കഴുകുക. ഗ്ലാസ് വൃത്തിയായാൽ ഉടനെ വൈപ്പർ പൊസിഷൻ 1 അതായതു slow wipe mode ആക്കി ഒരു തവണ വൈപ്പ് ആയി കഴിയുബോൾ നിർത്തുക. ഇല്ല എങ്കിൽ നിങ്ങൾ ബട്ടൺ വിട്ടാലും മൂന്നു തവണ വൈപ്പർ വർക്ക് ആകും. അത് ഗ്ലാസിൽ അനാവശ്യ മർദ്ദത്തിനും അഥവാ മണലിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ നേരിയ പോറലുകൾക്കും ഇടയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇനി ഒരിക്കലും ഷാംപൂ, സോപ്പ് പോലുള്ള വസ്തുക്കൾ പതയുന്നതിനായി പമ്പിലെ വെള്ളത്തിൽ കലർത്തരുത്. കാരണം ഇവയൊന്നും വിൻഡ് ഷീൽഡ് വൃത്തിയാക്കാൻ ആയി ദോഷരഹിതമായവ അല്ല. മാത്രമല്ല വെള്ളം പതഞ്ഞു വരികയാൽ ഇവ പതിവായി വിൻഡ് ഷീൽഡിൽ പിടിച്ചിരിക്കാനും ഗ്ലാസിനെ മങ്ങൽ ഏൽപ്പിക്കുവാനും ഇടയാക്കും. നിർബന്ധം എങ്കിൽ വിൻഡ് ഷിൽഡ് ക്ലീനിംഗ് ഏജന്റ് ദ്രാവക രൂപത്തിലും, ഗുളിക രൂപത്തിലും നിലവാരമുള്ളവ വാങ്ങി ഉപയോഗിക്കുക.. 1രൂപയുടെ ഷാംപൂ വാങ്ങി ദയവായി ഉപയോഗിക്കാതെ ഇരിക്കുക.
ഇനി ഏറ്റവും പ്രധാന കാര്യം, ദയവുചെയ്ത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വിൻഡ്ഷീൽഡ് കഴുകാതെ ഇരിക്കുക. ഡ്രൈവിംഗ് ഡിസ്ട്രക്ഷൻ, ആപത്തു സാദ്ധ്യത ഉൾപ്പെടെ ഏറെ ദോഷങ്ങൾ ഇവയ്ക്കുണ്ട്. എല്ലാത്തിലും ഉപരി നിങ്ങളെപ്പോലെ നിരത്തിൽ അനവധി പേർ നിങ്ങൾക്ക് മുന്നിലും, പിന്നിലും ഉണ്ടെന്നറിയുക. വൈപ്പർ നോസിൽ സ്പ്രേ ചെയ്യുന്ന വെള്ളം പത ഉൾപ്പെടെ അടിച്ചു തെറിച്ചു പുറകെ വരുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ ദേഹത്തേക്കും, കാറുകളുടെ വിൻഡ് ശീൽഡിലേക്കും തെറിച്ചു വീഴുമെന്ന് അറിയുക. മിക്ക വിൻഡ് ഷീൽഡ് ഫോമും ആൾക്കോഹോൾ ബേസ് ഉള്ളവയാണ്. ഇത് ടു വീലർ ഓടിക്കുന്ന ആളുടെ കണ്ണിൽ വീണാൽ കണ്ണീരിച്ചിൽ വരാനും ആപത്തു വരാനും സാദ്ധ്യത ഏറെയാണ്. മാത്രമല്ല നമ്മുടെ ഗ്ലാസ്സിലെ അഴുക്കും, പതയും കലർന്ന വെള്ളം പിറകിലെ യാത്രികരുടെ ദേഹത്തേക്ക് തെറിച്ചു വീണ് അവരുടെ അന്നത്തെ ക്ഷമയുള്ള ഡ്രൈവിങ്ങിനെ തന്നെ പ്രതികൂലമായി ബാധിക്കും എന്നറിയുക.
മറ്റു ചിലർക്കുള്ള ശീലമാണ് ഓടുന്ന വാഹനത്തിൽ ഇരുന്നു കൈകഴുകൽ, തുപ്പൽ, കവറുകളും പേപ്പറും ഓറഞ്ച് തൊലിയും പുറത്തേക്കു വലിച്ചെറിയൽ. ഓർക്കുക, സാമാന്യ മര്യാദ എന്നൊന്നാണ് ആദ്യം നിരത്തിൽ നമ്മളിൽ നിന്ന് ഉണ്ടാകേണ്ടത്. അതിനു വിദ്യാഭ്യാസം വേണമെന്നില്ല, ഉണ്ടായിട്ടും കാര്യം ഉണ്ടായി വരില്ല വകതിരിവ് അല്ലെങ്കിൽ സാമാന്യ ബോധം എന്നൊന്ന് ഇല്ലെങ്കിൽ. ഏറ്റവും നല്ല മാർഗം നോസ്സിൽ സ്പ്രേയർ ഉപയോഗിക്കാത്തത് ആണ്. കാറിലൊരു ചെറിയ സ്പ്രേയർ വാങ്ങി വച്ചേക്കുക, ഒരു കുപ്പി വെള്ളവും, ഒരു മൈക്രോ ഫൈബർ തുണിയും ഒരു വിൻഡ് ഷീൽഡ് ഫോം സ്പ്രേയും കരുതിയേക്കുക. ആവശ്യമുള്ളപ്പോൾ വാഹനമാ വശത്തു ഒതുക്കി വൈപ്പർ തുടച്ചു പൊടികൾ നീക്കികൊണ്ട് വെള്ളം സ്പ്രേ ചെയ്ത് ഫോം ഉപയോഗിച്ച് വൃത്തിയായി കഴുകി മൈക്രോഫൈബറിൽ തുടയ്ക്കുക. അതാണ് ഏറ്റവും നല്ലത്.”