ദില്ലി: 2025 ജനുവരി ഏഴിന് ഇന്ത്യയിലടക്കം പുറത്തിറക്കുന്ന വണ്‍പ്ലസ് 13 സിരീസില്‍പ്പെട്ട വണ്‍പ്ലസ് 13Rനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ വഴിയാണ് ഫോണ്‍ ഇന്ത്യക്കാര്‍ക്ക് വാങ്ങാനാവുക. റിലീസിന് മുന്നോടിയായി വണ്‍പ്ലസ് 13ആറിന്റെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. കൂടുതല്‍ ഉള്ളടക്കം വരും ദിവസങ്ങളില്‍ അറിയാം.
സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന് 3 സോക് ചിപ്സെറ്റിലാണ് മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 13ആര് വരുന്നത്. എഐ ഫീച്ചറുകളടക്കം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ചിപ്സെറ്റാണിത്. എഐ നോട്സ് അടക്കമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഫോണിലേക്ക് വരും. മുമ്പിറങ്ങിയ വണ്‍പ്ലസ് 12ആറില്‍ സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന് 2 സോക് ചിപ്പാണ് ഉണ്ടായിരുന്നത്. അതേസമയം ചൈനയില്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് 13ല്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പാണ് ഉള്‍പ്പെട്ടിരുന്നത്. വണ്‍പ്ലസ് 13ന്റെ ആഗോള മോഡലിലും സമാന ചിപ്പാണ് വരാനിട.
Read more: യുപിഐ തട്ടിപ്പില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാം, ഭാരത്പേയില്‍ ‘ഷീല്‍ഡ്’ എത്തി; എങ്ങനെ സെറ്റ് ചെയ്യാം?
ഇന്ത്യയടക്കമുള്ള ആഗോള വിപണിയില്‍ ജനുവരി 7നാണ് വണ്‍പ്ലസ് 13നൊപ്പം വണ്‍പ്ലസ് 13ആര് പുറത്തിറക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 9 മണിക്കാണ് ഫോണിന്റെ ലോഞ്ചിംഗ്. രണ്ട് നിറങ്ങളിലെത്തുന്ന വണ്‍പ്ലസ് 13ആറില്‍ 6,000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയുണ്ടാകും. വണ്‍പ്ലസ് 12ആറില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്. ഗ്രീന്‍ലൈന്‍ പ്രശ്നത്തെ മറികടക്കാന്‍ ലൈഫ്ടൈം വാറണ്ടി വണ്‍പ്ലസ് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലീക്കുകള്‍ പ്രകാരം 12 ജിബി റാം, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഓക്സിജന്‍ഒഎസ് 15.0, 6.78 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെ, 50 എംപിയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ, 80 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയുണ്ടാകും.
Read more: വമ്പന്‍ സര്‍പ്രൈസ്! വണ്‍പ്ലസ് 13ആറിന് 6000 എംഎഎച്ച് ബാറ്ററി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]