
പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും അത്. ഈ വര്‍ഷമോ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെയോ ഇന്ത്യ ഇനി ഏകദിന പരമ്പരകളൊന്നും കളിക്കുന്നില്ല.
ഏകദിന ലോകകപ്പിന് മുമ്പ് ടി20 ടീമിലേക്കും ടി20 ലോകകപ്പ് വര്‍ഷത്തില്‍ ഏകദിന ടീമിലേക്കും എന്ന രീതിയിലാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ തിളങ്ങേണ്ടത് സെലക്ടര്‍മാരുടെ കണ്‍വെട്ടത്തു തന്നെ നില്ക്കാന് സഞ്ജുവിനെ സംബന്ധിച്ച് അനിവാര്യമാണ്.
യുവതാരങ്ങളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചു നില്ക്കാന് ഇന്നത്തെ വെറുമൊരു അര്‍ധസെഞ്ചുറി പ്രകടനം കൊണ്ടുപോലും സഞ്ജുവിന് കഴിഞ്ഞേക്കില്ല. അവനായരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം, ഐപിഎല്‍ ലേലത്തില്‍ നോട്ടമിട്ട
കളിക്കാരനെക്കുറിച്ച് റിക്കി പോണ്ടിംഗ് ഇതുവരെ കളിച്ച മത്സരങ്ങളില്‍ നേടിയ 50ന് മുകളിലെ ശരാശരിയോ 100ന് മുകളിലെ പ്രഹരശേഷിയോ ആയിരിക്കില്ല മത്സരത്തില്‍ എന്ത് ഇപാക്ട് ഉണ്ടാക്കി എന്നത് മാത്രമായിരിക്കും വീണ്ടും ടീമിലേക്ക് പരിഗണിക്കുമ്പോള്‍ നിര്‍ണായകമാകുക. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം മത്സരം സഞ്ജുവിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു.
ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം മധ്യ ഓവറുകളില്‍ മികച്ചൊരു ഇന്നിംഗ്സ് കളിച്ച് നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സഞ്ജുവിന് ഏകദിന ടീമിലെങ്കിലും മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കാമായിരുന്നു. എന്നാല്‍ ഡോട്ട് ബോള്‍ സമ്മര്‍ദ്ദത്തില്‍ സഞ്ജു അനാവശ്യ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റിലേക്ക് പന്തടിച്ച് പുറത്തായി.
ആരും എടുത്തില്ലെങ്കിൽ ഞങ്ങളവനെ ടീമിലെടുക്കുമെന്ന് ധോണി; പക്ഷെ റാഞ്ചിയുടെ ക്രിസ് ഗെയ്ലിനെ റാഞ്ചിയത് ഗുജറാത്ത് ഇന്ന് സഞ്ജുവിന് ഒരവസരം കൂടി ലഭിക്കുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യക്ക് അടുത്തമാസം അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയാണുളളത്.
അതു കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര. അതും കഴിഞ്ഞാല്‍ ഐപിഎല്ലും ടി20 ലോകകപ്പും വരും.
ഐപിഎല്ലില്‍ ഇതുവരെ 500 റണ്‍സ് നേടിയിട്ടില്ലാത്ത സഞ്ജു ഇത്തവണ അസാമാന്യ മികവ് പുറത്തെടുത്ത് രാജസ്ഥാന് കിരീടം സമ്മാനിച്ചാല്‍ ഒരുപക്ഷെ തൊട്ടുപിന്നാലെ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടം കിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് പിന്നീട് ബാക്കിയുണ്ടാകുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]