
യാത്ര എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാഗമാകുന്ന ചിത്രത്തെ മലയാളികളും ആവേശത്തോടെയാണ് നോക്കി കാണുന്നത്.
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്രയിൽ മുഖ്യവേഷത്തിൽ എത്തിയത് മമ്മൂട്ടി ആയിരുന്നു. രണ്ടാം ഭാഗത്തിൽ വൈഎസ്ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെങ്കിലും കുറച്ച് ഭാഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യാത്ര 2വിന്റെ റിലീസ് വിവരം ആണ് പുറത്തുവന്നിരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
ചിത്രം 2024 ഫെബ്രുവരി 8ന് തിയറ്ററിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
‘ഇത് അന്റെ അവസാനമാണെന്ന് അവർ കരുതി, പക്ഷെ ഇതൊരു തുടക്കം മാത്രമാണെന്ന് അവനറിയാമായിരുന്നു’, എന്ന ക്യാപ്ഷനും പോസ്റ്ററിനായി നൽകിയിട്ടുണ്ട്. ജീവയാണ് ജഗൻ മോഹൻ ആയി ചിത്രത്തിൽ എത്തുന്നത്. 2019ൽ ആയിരുന്നു യാത്രയുടെ റിലീസ്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു ചിത്രം ഒരുങ്ങിയത്. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രമാണ് യാത്ര. മഹി വി രാഘവ് ആയിരുന്നു സംവിധാനം. രണ്ടാം ഭാഗവും ഇദ്ദേഹത്തിന്റേത് തന്നെ.
സിനിമയുടെ തുടക്കത്തിലാണ് മമ്മൂട്ടി രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഇതിനിടെ ചിത്രത്തിന് മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം 14 കോടിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വർഷം 2023, സൂപ്പർ ഹിറ്റായത് നാല് മലയാള സിനിമകൾ, ബിസിനസ് നഷ്ടം 300 കോടി !
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. Last Updated Dec 21, 2023, 10:41 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]