
പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ആണിന്ന്. പാളില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാല് മണിക്കാണ് മത്സരം തുടങ്ങുക. ടീം ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണാണ് ഇന്നത്തെ കളിയിലും ശ്രദ്ധേകേന്ദ്രം. കഴിഞ്ഞ രണ്ടാം ഏകദിനത്തില്‍ തിളങ്ങാനാവാതെ രൂക്ഷമായ വിമര്‍ശനം നേരിട്ട സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താതെ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവില്ല എന്ന സാഹചര്യമുണ്ട്. അതിനാല്‍ തന്നെ സഞ്ജു ഒരിക്കല്‍ക്കൂടി പരമ്പരയിലെ ശ്രദ്ധേകേന്ദ്രമാകുമ്പോള് താരത്തിന് അനുകൂലമായ കാലാവസ്ഥയും പിച്ച് റിപ്പോര്‍ട്ടുമാണ് മൂന്നാം ഏകദിനത്തിന് വേദിയാകുന്ന പാളില്‍ നിന്ന് വരുന്നത്.
ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന വിക്കറ്റാണ് പാളിലേത് എന്നതാണ് ചരിത്രം. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍ 250 റണ്‍സാണ്. ബാറ്റര്‍മാര്‍ക്കൊപ്പം സ്പിന്നിനും പേസിനും വലിയ ചെറിയ പിന്തുണയും പിച്ചില്‍ നിന്ന് നില്ക്കും. ആദ്യം ബാറ്റ് ചെയ്തവരാണ് കൂടുതല്‍ ജയിച്ചിട്ടുള്ളത് എന്നതിനാല്‍ ടോസ് നേടുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ക്രീസിലേക്ക് പോകാനാണ് സാധ്യത. സ്ഥിരത പുലര്‍ത്തുന്നില്ല എന്ന വലിയ പഴികള്‍ക്കിടെയാണ് സഞ്ജു സാംസണ് മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ 23 പന്തില്‍ 12 റണ്‍സേ നേടാന്‍ കേരള താരത്തിനായിരുന്നുള്ളൂ. ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിന് ഇറങ്ങാന്‍ അവസരം ലഭിച്ചുമില്ല. ഇന്ന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത സഞ്ജുവിന് മുന്നിലുണ്ട് എന്നത് ആകാംക്ഷയാണ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് പാളിലെ ബോളണ്ട് പാര്‍ക്കില്‍ തുടങ്ങുക. ഏകദിന ടീമിലെങ്കിലും സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന് ഇന്ന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തേ മതിയാകൂ. ആദ്യ ഏകദിനം എട്ട് വിക്കറ്റിന് ഇന്ത്യയും രണ്ടാമത്തേത് അത്രതന്നെ വിക്കറ്റിന് ദക്ഷിണാഫ്രിക്കയും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. വരും വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലേക്ക് എന്തെങ്കിലും പ്രതീക്ഷ വയ്ക്കണമെങ്കില്‍ സഞ്ജു സാംസണിന് ഇന്നത്തെ മത്സരത്തില്‍ വിസ്മയ പ്രകടനം കാഴ്ചവച്ചേ മതിയാകൂ.
Last Updated Dec 21, 2023, 10:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]