

സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കോവളത്തെ റിസോര്‍ട്ടിലെത്തിച്ച് ജ്യൂസ് നല്കി പീഡിപ്പിച്ചു; സുഹൃത്തായ യുവതിയടക്കം രണ്ട് പേര് പിടിയില്‍
കൊച്ചി :കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കോവളത്തെ റിസോര്‍ട്ടിലെത്തിച്ച് ജ്യൂസ് നല്കി പീഡിപ്പിച്ചു. പീഡനത്തിന് സഹായം ചെയ്ത സഹപ്രവര്‍ത്തക സൂര്യ പിടിയില്‍. സൂര്യയുടെ സുഹൃത്തായ ശരത്താണ് ജീവനക്കാരിയെ പീഡിപ്പിച്ചത്.
കോവളത്ത് വെച്ചാണ് ഇവരെ പീഡിപ്പിച്ചത്. സൂര്യയാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് സൂര്യ യുവതിയെ കൊണ്ടുപോയത് കോവളത്തെ റിസോര്‍ട്ടിലേക്കായിരുന്നു. തുടര്‍ന്ന് യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി. ബലമായി മദ്യം കുടിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് പീഡനം നടന്നത്. പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പ്രതിയായ ശരത് കോവളം പൊലീസിന്റെ പിടിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]