
അടുത്ത കാലത്തായി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. അബിഗേല്‍ സാഗയുടെ തട്ടിക്കൊണ്ട് പോകല്‍ വിവാദമായതിന് പിന്നാലെ, കുട്ടികളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇപ്പോഴും കണ്ടെത്താനാകാതെ കിടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ കേരളത്തിലെത്തിയ അതിഥി തൊഴിലാളികളുടെ കുട്ടികളും ഉള്‍പ്പെടുന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അന്യദേശവും ഭാഷയും പ്രശ്നമാകുന്നതിനാല്‍ പലപ്പോഴും ഇത്തരം കേസുകള്‍ പൊതുമധ്യത്തിലെത്താതെ പോകുന്നു. ഇതിനിടെ എറണാകുളം വടക്കേക്കരയില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ട് പോയ സംഘം കേരളം വിട്ടത് വിമാനത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുുറത്ത് വന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികളെയും തട്ടിക്കൊണ്ട് പോയ കുറ്റവാളി സംഘത്തെയും അസമിലെ ഗോഹട്ടി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേരളത്തില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ട് പോയ മൂന്നംഗ സംഘത്തില്‍ ഒരാള്‍ സ്ത്രീയാണ്. ആസാം സ്വദേശികളായ രഹാം അലി, ജഹദ് അലി, സംനാസ് എന്നിവരെ കുട്ടികളോടൊപ്പം ഗോഹട്ടി വിമാനത്താവളത്തില്‍ നിന്നുമാണ് പിടികൂടിയത്. എറണാകുളം വടക്കേക്കര മച്ചാം തുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്. സ്കൂൾ ബസ് കയറാൻ കാത്തു നിൽക്കുകയായിരുന്ന കുട്ടികളെയാണ് മൂന്നവര്‍ സംഘം തട്ടിക്കൊണ്ട് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടികളുടെ രക്ഷിതാക്കളുമായി സാഹിദയ്ക്ക് കുടുംബപരമായും സാമ്പത്തികമായും പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്ന് ഇവര്‍ സംനാസിന്റെയും രഹാം അലിയുടെയും സഹായത്തോടെ കുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൂന്നംഗ സംഘത്തിനെയും കുട്ടികളെയും എയര്‍പോര്‍ട്ടിലെത്തിച്ച് ടിക്കറ്റെടുത്ത് നല്‍കിയത് ജഹദ് അലിയാണ്. സംഘം, കുട്ടികളുമായി വിമാനത്തില്‍ ഗുഹാവത്തിയിലേക്ക് പോയെന്ന വിവരത്തെ തുടര്‍ന്ന് വടക്കേക്കര പോലീസ് ഗുഹാവത്തി വിമാനത്താവളവുമായി ബന്ധപ്പെടുകയും ഇവരെ തടഞ്ഞ് വയ്ക്കുകയുമായിരുന്നു. കുട്ടികളെയും മൂന്നംഗ സംഘത്തെയും കേരളത്തിലേക്ക് എത്തിക്കാനായി പോലീസ് സംഘം ഗുഹാവത്തിക്ക് തിരിച്ചു.
Last Updated Dec 21, 2023, 12:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]