സാമ്പത്തിക തർക്കം; സ്കൂള്‍ വിട്ടുവന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശികള്‍ പിടിയില്‍; കുട്ടികളെ കണ്ടെത്തിയത് ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന്
കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ രണ്ട് കുട്ടികളെ അസമില്‍ നിന്ന് കണ്ടെത്തി. ഇന്നലെ എറണാകുളം വടക്കേക്കരയില്‍ നിന്നാണ് അസം സ്വദേശികളുടെ കുട്ടികളെ കാണാതായത്.
ഇവരെ ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘത്തെയും വടക്കേക്കര പൊലീസ് പിടികൂടി. ഗുവാഹത്തി സ്വദേശികളായ രഹാം അലി, ജഹാദ് അലി, സംനാസ്, സഹ്ദിയ എന്നിവരാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹ്ദിയയാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് കുട്ടികളുമായി ഗുവാഹത്തിയിലേക്ക് പോയത്. പൊലീസിന്റെ നിര്‍ദ്ദേശാനുസരണം എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാര്‍ കുട്ടികളെ കണ്ടെത്തുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹ്ദിയയെ പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് ഗുവാഹത്തിയിലേക്ക് തിരിച്ചു. സഹ്ദിയയില്‍ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ സാമ്പത്തിക സഹായം വാങ്ങിയിരുന്നു.
ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയത്.
സഹ്ദിയയും സംനാസും കൊച്ചിയിലുള്ള രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. സ്കൂള്‍ വിട്ടുവരികയായിരുന്ന കുട്ടികളെ ഇവര്‍ നാലുപേരും ചേര്‍ന്ന് പിടികൂടി വിമാനത്തില്‍ അസമിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കള്‍ വടക്കേക്കര പൊലീസില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെയും പ്രതികളെയും കണ്ടെത്തിയത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]