ദോഹ- ഖത്തറിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സർക്കാർ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴിൽസമയം കുറക്കാൻ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വർഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ജീവനക്കാരായ ഖത്തരി സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലിസമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. ഈ മാസം 24 മുതൽ ജനുവരി നാലു വരെയുള്ള കാലയളവിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.
തുടർന്ന് തൊഴിൽസമയം കുറക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രയാസങ്ങളും സിവിൽ സർവിസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തും. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മർദം കുറക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]