
ഇന്ന് ആളുകൾ വിവിധ വസ്തുക്കൾ വിൽക്കാനായി സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. അതിപ്പോൾ ഉപയോഗിച്ചിരുന്ന മേശ, കസേര തുടങ്ങിയ ഫർണിച്ചറുകളാവാം. വസ്ത്രങ്ങളാവാം. ആഭരണങ്ങളാവാം. അങ്ങനെ പലതുമാവാം. അതുപോലെ ഒരു യുവതി താനുപയോഗിച്ചു കൊണ്ടിരുന്ന വാട്ടർ ഡിസ്പെൻസർ വിൽക്കാൻ വച്ചു. പക്ഷേ, അതിന് പറഞ്ഞ വില കേട്ട് ആളുകൾ ഞെട്ടിപ്പോയി.
ഇപ്പോൾ യുവതിയുടെ പോസ്റ്റ് കണ്ട് സോഷ്യൽ മീഡിയ അവളെ ട്രോളി കൊല്ലുകയാണ്. ഒരു വാട്ടർ ഡിസ്പൻസറും അതിന്റെ രണ്ട് കാനുകളുമാണ് യുവതി വിൽക്കാൻ വച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള യുവതി താൻ താമസം മാറിപ്പോവുകയാണ് എന്നും അതുകൊണ്ടാണ് ഇവ വിൽക്കാൻ വച്ചിരിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിലെ ഫ്ലാറ്റ്സ് ആൻഡ് ഫ്ലാറ്റ്മേറ്റ്സ് (Flat and Flatmates Bangalore) എന്ന ഗ്രൂപ്പിലാണ് വാട്ടർ ഡിസ്പെൻസറും കാനുകളും വിൽക്കുന്നതായി യുവതി പറഞ്ഞിരിക്കുന്നത്.
ഇതിന്റെ സ്ക്രീൻഷോട്ട് ഒരു ട്വിറ്റർ യൂസർ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. 500 ഡോളറാണ് ഇതിൽ യുവതി വാട്ടർ ഡിസ്പൻസറിന്റേയും കാനുകളുടെയും വിലയായി പറയുന്നത്. അതായത് ഏകദേശം 41000 രൂപ വരും ഇത്. ഫേസ്ബുക്കിൽ പോസ്റ്റിന് വലിയ കമന്റുകളൊന്നും വന്നില്ലെങ്കിലും ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിന് താഴെ നിരവധിപ്പേരാണ് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്.
പലർക്കും ഈ പോസ്റ്റ് വിശ്വസിക്കാൻ പോലും സാധിച്ചില്ല. ഒരാൾ രസകരമായി ചോദിച്ചിരിക്കുന്നത് പേയ്മെന്റ് ഇഎംഐ ആയി സ്വീകരിക്കുമോ എന്നാണ്. മറ്റൊരാൾ പറഞ്ഞത് തനിക്ക് കമന്റിടാൻ പോലും പറ്റുന്നില്ല എന്നാണ്. മറ്റൊരു യൂസർ ഇതിന് എന്തെങ്കിലും ഡിസ്കൗണ്ട് ഉണ്ടോ എന്നാണ് ചോദിച്ചിരിക്കുന്നത്. ഏതായാലും പോസ്റ്റിപ്പോൾ വൻ വൈറലാണ്.
Last Updated Dec 20, 2023, 7:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]