
പ്രശസ്ത കവിയും സാഹിത്യ വിമർശകനുമായ ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മലയാള നോവലിൻ്റെ ദേശ കാലങ്ങൾ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മാർച്ച് 12ന് പുരസ്കാരം വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഇതിന് മുൻപ് കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരങ്ങൾ രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അക്ഷരവും ആധുനികതയും ആണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ഇന്ത്യൻ നോവൽ പശ്ചാത്തലത്തിൽ മലയാള നോവലുകളെ മുൻനിർത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്ക്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് പുരസ്കാരത്തിനർഹമായ മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന കൃതി.
Story Highlights : Kendra Sahitya Akademi award to EV Ramakrishnan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]