പ്രവര്‍ത്തകരെയും അണികളെയും അടികൊള്ളാന്‍ വിട്ടുകൊടുക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവും രാഹുലുമടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് മുന്നില്‍ പൊലീസിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്.
‘ഞങ്ങള്‍ പ്രകോപനത്തിനില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. പൊലീസിന്റെയും ജീവന് രക്ഷാസേനയുടെയും തല്ലുകൊള്ളാന്‍ ഞങ്ങളില്ല.
അത് ഞങ്ങളുടെ തീരുമാനമാണ്. അതിനെ വേണമെങ്കില്‍ പ്രതിരോധമെന്ന് വിളിക്കാം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടികൊള്ളാന്‍ വിട്ടുകൊടുക്കില്ല’. രാഹുല്‍ പറഞ്ഞു.(Rahul mankootathil congress protest against Pinarayi and kerala police) ആരാന്റെ കുഞ്ഞുങ്ങളെ റോഡില്‍ തല്ലുമ്പോള്‍ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ ന്യായീകരിച്ച ആളാണ് പിണറായി വിജയന്. ഒരു പേപ്പര്‍ പോലും പിണറായിക്ക് നേരെ എറിയരുതെന്നു പറഞ്ഞതാണ്.
എന്നാല്‍ ആ തീരുമാനം മാറ്റുകയാണെന്നും വിഡി സതീശന് പറഞ്ഞു. Read Also : പൊലീസ് വാഹനം തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കൻ്റോണ്‍മെൻ്റ് എസ്ഐയ്ക്ക് പരുക്ക്: തലസ്ഥാനത്ത് തെരുവുയുദ്ധം മന്ത്രിസഭയുടെ ഒടുക്കത്തെ യാത്ര ആണ് നടക്കുന്നത്.
മഹാരാജാവിനെ സിംഹാസനത്തില്‍ നിന്ന് താഴെയിറക്കും. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് ഗുണ്ടയാണെന്നും ഗുണ്ടകളുടെ രക്ഷാധികാരിയാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
Story Highlights : Rahul mankootathil congress protest against Pinarayi and kerala police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]