
ഇത്തവണ ക്രിസ്മസിന് പുതുമയാർന്നതും വൈവിധ്യമാർന്നതുമായ പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
ഡിസംബർ 24 ഞായറാഴ്ച രാവിലെ 9 മണിക്ക് മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദൻ തുടങ്ങിയ വൻതാരനിരയിൽ എത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രം ബ്രോ ഡാഡി, ഉച്ചക്ക് 12.30 ന് യുവതാരനിര അണിനിരന്ന ചലച്ചിത്രം നെയ്മര്, വൈകിട്ട് 4 മുതൽ രാത്രി 7 വരെ സ്റ്റാർ സിംഗർ സീസൺ 9 മെഗാ ക്രിസ്മസ് സ്പെഷ്ൽ എപ്പിസോഡ്, രാത്രി 7 ന് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കൊത്തയുടെ പ്രതികാരത്തിന്റെ കഥപറയുന്ന ദുൽഖർ സൽമാന്റെ മാസ് ആക്ഷൻ ചലച്ചിത്രം കിംഗ് ഓഫ് കൊത്ത എന്നിവയും സംപ്രേഷണം ചെയ്യും.
ഡിസംബർ 25 , ക്രിസ്മസ് ദിനത്തിൽ രാവിലെ 6 മണിക്ക് പ്രേക്ഷകഹൃദയം കീഴടക്കിയ ചലച്ചിത്രം പൂക്കാലം, 9 മണിക്ക് ഫഹദ് ഫാസിലിന്റെ മനോഹരചിത്രം പാച്ചുവും അത്ഭുതവിളക്കും, ഉച്ചയ്ക്ക് 12.30 ന് ആക്ഷനും പ്രണയവും സൗഹൃദവും നിറഞ്ഞ സൂപ്പർഹിറ്റ് ചലച്ചിത്രം ആർഡിഎക്സ്, വൈകുന്നേരം 4 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ചലച്ചിത്രം വാലാട്ടി എന്നിവയും സംപ്രേഷണം ചെയ്യും. കൂടാതെ വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ ജനപ്രിയപരമ്പരകളായ കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം, പത്തരമാറ്റ്, മൗനരാഗം, ഗൗരീശങ്കരം, കുടുംബവിളക്ക് എന്നിവയും സംപ്രേഷണം ചെയ്യുന്നു.
ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ രാവിലെ 7 മുതൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മിന്നൽ മുരളി, കേശു ഈ വീടിന്റെ നാഥന്, കാന്താര, ബ്രോ ഡാഡി, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചലച്ചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഏഷ്യാനെറ്റ് പ്ലസിൽ രാവിലെ 9 മണിമുതൽ തീർപ്പ്, ലളിതം സുന്ദരം, ഒരു തെക്കൻ തല്ലു കേസ്, കണ്മണി റാംബോ ഖദീജ എന്നീ ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]