വടക്കുകിഴക്കൻ പോളണ്ടിലെ നിസിൻസ്ക ഫോറസ്റ്റ് ലാൻഡ്സ്കേപ്പ് പാർക്കിൽ നിന്ന് പുരാവസ്തു ഗവേഷകർ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നിധി ശേഖരം കണ്ടെത്തി. 1600-കളിലെ മരത്തടി വ്യാപാര പ്രവർത്തനങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് 69 നാണയങ്ങൾ കണ്ടെത്തിയത്.
ഇതില്‍ ഒരു സ്വർണ്ണ നാണയവും 68 വെള്ളി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്. ഡച്ച് വ്യാപാരവുമായി ബന്ധം പുരാതന വ്യാപാര പാതകളെയും പ്രാദേശിക ചരിത്രത്തെയും കേന്ദ്രീകരിച്ച് പുരാവസ്തു ഗവേഷകനായ ഹ്യൂബർട്ട് ലെപിയോങ്കയുടെ നേതൃത്വത്തിലാണ് ഖനനം നടന്നത്.
പ്രധാനമായും കപ്പൽ നിർമ്മാണത്തിനായി 16-17 നൂറ്റാണ്ടുകളിൽ ഡച്ച് വ്യാപാരികൾക്ക് വലിയ അളവിൽ തടിയും വന ഉൽപ്പന്നങ്ങളും ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. നാണയങ്ങൾ 1634 -ലേത് 1634-ലെ ഏറ്റവും പുതിയ നാണയ ശേഖരമാണ് ഖനനത്തിലൂടെ കണ്ടെത്തിയത്, ആ കാലഘട്ടത്തിൽ ഒളിപ്പിച്ച ഒരു നിധിയാണിതെന്ന് കരുതുന്നു.
കണ്ടെത്തലിൽ 1633-ലെ ഒരു ഡച്ച് സ്വർണ്ണ ഡ്യൂക്കറ്റ്, പോൾട്ടോറാക്ക്, ട്രോജാക്ക്, സോസ്റ്റാക്ക് തുടങ്ങിയ ചെറിയ പോളിഷ്, സ്വീഡിഷ് വെള്ളി നാണയങ്ങളും ഉൾപ്പെടുന്നു. വിവിധ പ്രദേശങ്ങളിലെ കറൻസികൾ ഉൾപ്പെടുന്ന സജീവമായ ഒരു വ്യാപാരത്തെയാണ് നാണയ കൂട്ടം സൂചിപ്പിക്കുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.
പതിനേഴാം നൂറ്റാണ്ടിൽ സ്ഥിരമായിരുന്ന യുദ്ധങ്ങളും കവർച്ചകളും ആളുകളെ സുരക്ഷയ്ക്കായി സമ്പത്ത് കുഴിച്ചിടാന്‍ പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ പിന്നീട് ഇത് ഉടമയ്ക്ക് വീടെടുക്കാന്‍ കഴിയാതെ പോയി.
അതേസമയം ഈ പ്രദേശത്ത് നിന്നും മരത്തടിയും മറ്റ് വന ഉത്പന്നങ്ങളും ഡച്ചുകാർക്ക് വേണ്ടി വിപണനം നടന്നിരുന്നു. തടി, ടാർ, തേൻ, ഇരുമ്പ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നദീതീരങ്ങളിലൂടെ തുറമുഖങ്ങളിലേക്ക് കൊണ്ടുപോയിരുന്നു.
പുതിയ കണ്ടെത്തൽ പോളണ്ടിന്റെ വനങ്ങളും യൂറോപ്യൻ വ്യാപാരവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയാണ് കാണിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

