
കൊച്ചി: മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ജനകീയനാവുന്നത്.
ബിഗ് ബോസിന് ശേഷം സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളില്‍ താരം പങ്കെടുത്തിരുന്നു. ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്.
പ്രതിശ്രുത വധുവിനോടൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷിയാസ് കരീം എത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായിട്ടാണ് ഷിയാസ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ബി ടി എസും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്. വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്.
എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല. View this post on Instagram A post shared by ʀᴇɪɴᴇ ʙᴇʟʟᴇᴢᴀ ʙʏ ᴀғᴇᴇғᴀ™️ (@reine_belleza) കഴിഞ്ഞ വര്‍ഷമാണ് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയത്.
ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു.
പിന്നീട് വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ഷിയാസ് സംസാരിച്ചു. ”വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല.
എന്റെ കല്യാണം എന്തായാലും ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ.
എന്തായാലും ഞാന്‍ കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും.
നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറൊരാളെ കല്യാണം കഴിക്കും.
ചെമ്മീന്‍ സിനിമയില്‍ നടന് മധുവിനെ പോലെ ബീച്ചിലൂടെ പാട്ട് പാടി നടക്കാന്‍ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും എന്ന് നടൻ പറഞ്ഞിരുന്നു.
സെലിബ്രറ്റി വിവാഹബന്ധങ്ങൾ എന്തുകൊണ്ട് തകരുന്നു?: റഹ്മാന്റെ ഭാര്യ സൈറയുടെ വക്കീല്‍ പറയുന്ന വീഡിയോ വൈറല്‍ സൗബിൻ-നവ്യ കോമ്പോയിൽ ‘പാതിരാത്രി’; ചിത്രീകരണം പൂർത്തിയായി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]