
ദില്ലി: റെയിൽവേ നൽകിയ സ്വർണ സമ്മാനം തിരികെ നൽകി പാർലമെന്ററി സമിതി അംഗം സുദാമ പ്രസാദ്. റെയിൽവേയുടേത് മോശം പ്രവൃത്തിയാണെന്നും റെയിൽവേയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സമിതി അംഗങ്ങൾക്ക് സമ്മാനം നൽകുന്നത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളുരു, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിൽ സമിതി അംഗങ്ങൾക്കായുള്ള പഠനയാത്രക്കിടെയാണു റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസും റെയിൽ വികാസ് നിഗമും ചേർന്ന് ഒരു ഗ്രാം സ്വർണ നാണയവും 100 ഗ്രാം വെള്ളിയും എംപിമാർക്ക് സമ്മാനം നൽകിയത്. ബിഹാറിലെ അരായിൽ നിന്നുള്ള സിപിഐ– എംഎൽ ലോക്സഭാംഗമാണ് സുദാമ പ്രസാദ്.
സമ്മാനങ്ങൾ അംഗങ്ങളുടെ മുറിയിലെത്തിക്കുകയായിരുന്നു. ഉറങ്ങിപ്പോയതിനാൽ സമ്മാനം കൊണ്ടുവന്നത് കണ്ടില്ല.
എണീറ്റപ്പോഴാണ് കണ്ടത്. സമ്മാനപ്പൊതി തുറന്നപ്പോൾ ഞെട്ടിയെന്നും സമ്മാനം നൽകുന്നത് അംഗങ്ങളെ സ്വാധീനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനം തിരികെ നൽകി പാർലമെന്ററി സമിതി അധ്യക്ഷൻ സി.എം.രമേഷിന് പ്രതിഷേധമറിയിച്ച് കത്തയക്കുകയും ചെയ്തു. ‘റെയിൽവേയുടെ പ്രവർത്തനം വിലയിരുത്തേണ്ട
പാർലമെന്ററി സമിതി അവരിൽ നിന്ന് സമ്മാനം സ്വീകരിക്കുന്നത് ശരിയായ പ്രവൃത്തിയല്ല.
ഇത്തരം സമ്മാനങ്ങളെ അഴിമതിയായി കാണണം. റെയിൽവേയിൽ നിരവധി പ്രശ്നങ്ങളുണ്ട്.
അവയെല്ലാം അഡ്രസ് ചെയ്യപ്പെടണം. താൽക്കാലിക ശുചീകരണത്തൊഴിലാളികൾ കടുത്ത പീഡനമാണ് കരാറുകാരിൽ നിന്നു നേരിടുന്നത്.
യാത്രക്കാർക്ക് കാലുകുത്താൻ ഇടം ലഭിക്കാത്ത തരത്തിലാണു ട്രെയിനുകളിലെ തിരക്ക്. സാധാരണക്കാർക്കു വേണ്ടി പുതിയ ട്രെയിനുകളില്ല.
ഉയർന്ന നിരക്കുള്ള വന്ദേഭാരത് ട്രെയിനുകളിലാണു സർക്കാരിന്റെ ശ്രദ്ധയെന്നും കത്തിൽ അദ്ദേഹം പറഞ്ഞു. സ്ഥിരംസമിതി അംഗങ്ങൾക്ക് പഞ്ചനക്ഷത്ര താമസ സൗകര്യമോ യോഗ സ്ഥലമോ ആവശ്യമില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]