
ദില്ലി: ഭോപ്പാലിനും ജബൽപൂരിനും ഇടയിലുള്ള ജനശതാബ്ദി എക്സ്പ്രസിൽ പാമ്പ്. ലഗേജുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.
രണ്ട് ദിവസം മുമ്പാണ് പാമ്പിനെ കണ്ടെത്തിയത്. വിഷയം അന്വേഷിക്കുകയാണെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹർഷിത് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.
ട്രെയിൻ വൃത്തിയാക്കി അണുവിമുക്തമാക്കുകയും അവിടെയുള്ള തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. വിഷയത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ അന്വേഷണം നടക്കുന്നു.
തീവണ്ടിയുടെ കോച്ചിനുള്ളിൽ പാമ്പിനെ തുറന്നുവിട്ടതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം. കഴിഞ്ഞ മാസം, ഒക്ടോബർ 21 ന് ജാർഖണ്ഡിൽ നിന്ന് ഗോവയിലേക്ക് പോകുന്ന വാസ്കോ-ഡ-ഗാമ വീക്ക്ലി എക്സ്പ്രസിൻ്റെ എസി കോച്ചിൽ ജീവനുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു.
എസി 2-ടയർ കോച്ചിലെ ലോവർ ബെർത്തിൻ്റെ കർട്ടനുകൾക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ഐആർസിടിസി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി.
സെപ്റ്റംബറിൽ ജബൽപൂരിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ഗരീബ് രഥ് എക്സ്പ്രസിൻ്റെ മുകൾഭാഗത്തെ ബെർത്തിലും പാമ്പിനെ കണ്ടെത്തിയിരുന്നു. ഏപ്രിലിൽ മധുര-ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിൽ ഒരു യാത്രക്കാരനെ പാമ്പുകടിയേറ്റിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]