
.news-body p a {width: auto;float: none;}
നടൻ മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് സീമ ജി നായർ. അവിശ്വസനീയമായ വാർത്തയാണ് കേട്ടതെന്നും ഒരു പാവം മനുഷ്യനായിരുന്നെന്നും സീമ ജി നായർ അനുസ്മരിച്ചു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നെന്നും നടി വ്യക്തമാക്കി.
അത്രയ്ക്കും സോഫ്റ്റായിട്ടായിരുന്നു മേഘനാഥൻ സംസാരിച്ചിരുന്നത്. കാൻസർ ആണെന്ന് അറിഞ്ഞിരുന്നെങ്കിലും അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നുവെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു. കുറച്ചു നാൾക്കു മുന്നേ മേഘനാഥൻ തന്നെ വിളിച്ചിരുന്നു. എന്നാൽ അന്ന് തിരക്കിലായതിനാൽ അധികം സംസാരിക്കാനായില്ലെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദരാഞ്ജലികൾ. ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘന്റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..
നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി… കാൻസർ ആണെന്ന് അറിഞ്ഞിരുന്നു… അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്