
.news-body p a {width: auto;float: none;}
കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ ശക്തമായ വ്യോമാക്രമണത്തിന് റഷ്യ ഒരുങ്ങുന്നെന്ന് വിവരം. യു.എസ്, ഇറ്റലി, സ്പെയിൻ, ഗ്രീസ് രാജ്യങ്ങളുടെ കീവിലെ എംബസികൾ താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം റഷ്യൻ അതിർത്തി പ്രദേശമായ ബ്രയാൻസ്കിലേക്ക് ആറ് യു.എസ് നിർമ്മിത മിസൈലുകൾ യുക്രെയിൻ വിക്ഷേപിച്ചിരുന്നു.
ഇതിന് ശക്തമായ മറുപടി നൽകുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം. ഇന്നലെ ബ്രിട്ടീഷ് നിർമ്മിത ദീർഘ ദൂര സ്റ്റോം ഷാഡോ മിസൈലുകളും യുക്രെയിൻ ആദ്യമായി റഷ്യയിലേക്ക് വിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തങ്ങൾ നൽകിയ ദീർഘ ദൂര മിസൈലുകൾ റഷ്യയ്ക്കുള്ളിൽ പ്രയോഗിക്കുന്നതിന് യുക്രെയിന് ഏർപ്പെടുത്തിയ വിലക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നീക്കിയിരുന്നു. ഇതിനിടെ കുഴിബോംബുകൾ അടക്കം കൂടുതൽ ആയുധങ്ങൾ യുക്രെയിന് നൽകാനും യു.എസ് തീരുമാനിച്ചു. എന്നാൽ ഇവ യുക്രെയിനുള്ളിൽ ഉപയോഗിക്കാനാണ് അനുമതി.